News Kerala

സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നതായി സമ്മതിച്ച് സി.പി.ഐ: മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; സരിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിരുന്നതായും ബിനോയ് വിശ്വം

Axenews | സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നതായി സമ്മതിച്ച് സി.പി.ഐ: മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; സരിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിരുന്നതായും ബിനോയ് വിശ്വം

by webdesk1 on | 24-11-2024 09:09:37

Share: Share on WhatsApp Visits: 42


സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നതായി സമ്മതിച്ച് സി.പി.ഐ: മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; സരിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിരുന്നതായും ബിനോയ് വിശ്വം


തിരുവനന്തപുരം: സന്ദീപ് വാര്യരുമായി സി.പി.ഐ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചര്‍ച്ചയില്‍ സി.പി.ഐ കുറച്ച് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചെന്നും ആശയപരമായ മാറ്റമാണെങ്കില്‍ സംസാരിക്കാമെന്ന് പറഞ്ഞെന്നും ബിനോയ് വിശ്വം സ്ഥിരീകരിച്ചു.

സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ സന്ദീപിനെപ്പോലെ ഒരാള്‍ക്ക് നല്‍കാന്‍ സി.പി.ഐയ്ക്ക് ഒന്നുമില്ലെന്ന് മറ്റൊന്നും പ്രതീക്ഷിക്കരുതെന്നും സന്ദീപുമായി സംസാരിച്ച വേളയില്‍ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സന്ദീപ് എന്തുകൊണ്ടാണ് പിന്നീട് തീരുമാനം എടുക്കാതിരുന്നതെന്ന് അറിയില്ല. മുന്‍പ് സി.പി.െഎയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു.

ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടി മാറുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിനോയ് വിശ്വം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. താന്‍ ഏതെങ്കിലും വ്യക്തിയെക്കുറിച്ചല്ല ഇത് പറയുന്നത്. കൂടുമാറ്റത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പാര്‍ട്ടി മാറ്റം ആകാമെങ്കിലും രാഷ്ട്രീയം പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment