by webdesk1 on | 23-11-2024 10:57:27
ന്യൂഡല്‍ഹി: വഖഫ് നിയമത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നും വോട്ട് ബാങ്കിനുവേണ്ടി കോണ്‍ഗ്രസ് മതേതര മൂല്യങ്ങളെ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകാലത്ത് കോണ്‍ഗ്രസ് ജാതി വിഭജനത്തിനെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ കുടുംബം തന്നെയാണ് ജാതിയുടെ വിഷം പ്രചരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ജനങ്ങളുടെ ഈ മാറിയ മാനസികാവസ്ഥ അളക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. യാഥാര്‍ഥ്യം മനസിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വോട്ടര്‍ അസ്ഥിരത ആഗ്രഹിക്കുന്നില്ല. വോട്ടര്‍ രാജ്യത്തിന്റെ പ്രഥമ വികാരത്തോടൊപ്പമാണ്, കോണ്‍ഗ്രസിനെ ജനം തുടച്ചുനീക്കാന്‍ തുടങ്ങിയെന്നും മോദി പറഞ്ഞു.
ഭരണഘടനയുടെ പേരില്‍ കള്ളം പറഞ്ഞും സംവരണത്തിന്റെ പേരില്‍ കള്ളം പറഞ്ഞും എസ്സി/എസ്ടി/ഒബിസി എന്നിവരെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുമെന്ന് കോണ്‍ഗ്രസ് കരുതി. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഈ ഗൂഢാലോചനയെ മഹാരാഷ്ട്ര പൂര്‍ണമായും തള്ളിക്കളഞ്ഞു.
കോണ്‍ഗ്രസിനു സ്വന്തമായി സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. സഖ്യമുണ്ടാക്കുകയും പിന്നീട് സഖ്യകക്ഷികളെയും ഇറക്കിവിടുകയും ചെയ്യുന്ന ഒരു പരാന്നഭോജി പാര്‍ട്ടിയാണത്. ഉത്തര്‍പ്രദേശിലെ അവരുടെ പങ്കാളികള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ അവരും മുങ്ങിപ്പോകുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്