by webdesk1 on | 23-11-2024 06:45:00
ന്യൂഡല്‍ഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തരംഗം. കര്‍ണാടകയില്‍ കോണ്‍ഗ്രസും ബംഗാളില്‍ തൃണമൂലും തൂത്തുവാരിയപ്പോള്‍ മറ്റിടത്തെല്ലാം ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും തേരോട്ടമായിരുന്നു.
യു.പിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളില്‍ 6 ഇടത്ത് ബി.ജെ.പിയും ഒന്നില്‍ ഘടകക്ഷിയായ ആര്.എല്‍.ഡിയും വിജയിച്ചു. 2 ഇടത്ത് മാത്രമാണ് സമാജ്വാദി പാര്‍ട്ടി വിജയിച്ചത്. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. സിക്കിമില്‍ എന്‍.ഡി.എ ഘടകകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിലും ബി.ജെ.പി വിജയിച്ചു.
രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 7 സീറ്റുകളില്‍ 5 ഇടത്തും ബി.ജെ.പി വിജയിച്ചു. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ ജയം ലഭിച്ചത്. ഒരു സീറ്റില്‍ ഭാരത് ആദിവാസി പാര്‍ട്ടിയും വിജയിച്ചു. പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ 3 ഇടത്തും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഇവിടെയും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ ജയം ലഭിച്ചത്. പഞ്ചാബില്‍ ബി.ജെ.പിക്ക് വിജയിക്കാനായില്ല. മേഘാലയയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ എന്‍.ഡി.എ വിട്ട എന്‍.പി.പി വിജയിച്ചു.
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ ബി.ജെ.പിയും മറ്റൊന്നില്‍ കോണ്‍ഗ്രസും വിജയിച്ചു. കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും കോണ്‍ഗ്രസ് ജയിച്ചു. ഗുജറാത്തിലെയും ഛത്തീസ്ഗഡിലെയും ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളിലും ബിജെപി വിജയിച്ചു.
അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും എന്‍.ഡി.എ തൂത്തുവാരി. 3 ഇടത്ത് ബിജെപിയും 2 ഇടത്ത് എന്‍.ഡി.എ ഘടകകക്ഷികളുമാണ് വിജയിച്ചത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും എന്‍.ഡി.എ തൂത്തുവാരി. 2 ഇടത്ത് ബി.ജെ.പിയും ഒരു സീറ്റില്‍ ജെ.ഡി.യുവുമാണ് വിജയിച്ചത്. ഒരു സീറ്റ് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും വിജയിച്ചു.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്