by webdesk1 on | 22-11-2024 09:03:16
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും മാന്യനായ വ്യക്തിയായി തോന്നിയത് ദിലീപിനെയാണെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ദിലീപ് കേസിലെ സത്യം പൊതുസമൂഹം എന്നെങ്കിലും മനസിലാക്കും. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴും അതില്‍ ദിലീപേട്ടന്റെ പേരുണ്ടായിരുന്നില്ലെന്നും അഖില്‍ അഭിപ്രായപ്പെട്ടു.
ദിലീപ് ഇല്ലാതായാല്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് ആരൊക്കെ കരുതുന്നുവോ അവരൊക്കെയാണ് അദ്ദേഹത്തെ കുടുക്കിയത്. അതിലൊരു പേരല്ല പ്രധാനം. തുടക്കം മുതല്‍ ഞാന്‍ പറയുന്നൊരു കാര്യമുണ്ട്. പൊതു സമൂഹം കേസിന്റെ ശരികളിലേക്ക് എത്താന്‍ കുറച്ചുകൂടി വൈകും. ഇപ്പോള്‍ പലരും ഇല്ലാത്ത നന്മമരം കളിച്ചു നടക്കുന്നുണ്ട്. അതൊക്കെ മാറും.
ഒരാള്‍ പോലും ഹേമ കമ്മീഷനില്‍ അദ്ദേഹത്തെക്കുറിച്ച് കുറ്റം പറഞ്ഞിട്ടില്ലല്ലോ. ആരും പറഞ്ഞിട്ടില്ല. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും പറഞ്ഞിട്ടില്ല. സാധാരണ ഒരാള്‍ കേസില്‍ പെട്ടാല്‍ കൂടുതല്‍ പേര് ധൈര്യത്തോടെ തുറന്ന് പറയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരികയല്ലേ ചെയ്യുക. ദിലീപ് 2017ല്‍ ജയിലില്‍ പോയതിന് ശേഷവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷവും ഒരു സ്ത്രീയും ദിലീപിനെ കുറിച്ച് മോശം പറഞ്ഞതായി നമ്മളാരും കേട്ടിട്ടില്ല.
അതിജീവിത എന്ന് വിളിക്കുന്ന പെണ്‍കുട്ടി പോലും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പോലീസിനോടും അവര്‍ പറഞ്ഞിട്ടില്ല. ദിലീപിനെ സംശയം ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. ഇവിടെയൊരു ക്രിമിനലാണ് പറഞ്ഞിരിക്കുന്നത്. ക്രിമിനലിനെ നമ്മള് വിശ്വസിക്കുക എന്ന ക്രൂരമായ കാഴ്ചയാണ് നമ്മള് കേരളത്തില്‍ കണ്ടത്.
സൂപ്പര്‍താരങ്ങളുടെ പെണ്മക്കള് സിനിമയിലേക്ക് വരാത്തത് അവര്‍ക്ക് വ്യക്തിപരമായി താല്പര്യം ഇല്ലാത്തത് കൊണ്ടാവാം എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സിനിമയില്‍ ഉള്ളവര്‍ എത്രപേര്‍ പരസ്പരം വിവാഹം കഴിച്ചു. സിനിമയില്‍ നിലനില്ക്കാന് കഴിയില്ലെന്ന തോന്നല്‍ ഉള്ളതുകൊണ്ടാവാം പലരും വരാത്തത്. അല്ലാതെ അതിന് മറ്റ് അര്‍ഥങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്