News Kerala

മുനമ്പം വഖഫ് ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍; കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല

Axenews | മുനമ്പം വഖഫ് ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍; കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല

by webdesk1 on | 22-11-2024 08:38:32

Share: Share on WhatsApp Visits: 64


മുനമ്പം വഖഫ് ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍; കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല


തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കമ്മീഷനായി നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും. കൂടാതെ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നും പരിശോധിക്കും. മുനമ്പത്ത് താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. ഇനി ഒരു തീരുമാനമാകും വരെ നോട്ടീസുകള്‍ ഒന്നും നല്‍ക്കരുതെന്നും യോഗം വഖഫിനെ അറിയിച്ചു.

മുനമ്പത്ത് പ്രദേശവാസികളുടേയും വഖഫിന്റേയും എല്ലാവശങ്ങളും പരിഗണിച്ച് ശാശ്വതമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. അര്‍ഹതയുള്ള, കൈവശാവകാശമുള്ള ആരേയും ഒഴിപ്പിക്കില്ല, നികുതി അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കും. വഖഫ് ബോര്‍ഡ് നല്‍കിയ നോട്ടീസിലും തുടര്‍നടപടി ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment