by webdesk1 on | 21-11-2024 07:34:24
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. കൊടി വീശല്‍ ചിലപ്പോള്‍ പിന്തുണച്ചാകാം, ചിലപ്പോള്‍ പ്രതിഷേധിച്ചുമാകാം. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതില്‍ മാറ്റമുണ്ടാകാമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
പ്രതിഷേധമുണ്ടാകുമ്പോള്‍ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഓര്‍മിപ്പിച്ചു.
2017 ഏപ്രില്‍ 9നാണ് കേസിനാസ്പദമായ സംഭവം. പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ പോലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിനു പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പറവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറവൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരായ സിമില്‍, ഫിജോ, സുമേഷ് ധയാനന്ദന്‍ എന്നിവരുടെ ആവശ്യം. ജനാധിപത്യ ബോധത്തിന്റെ ബാഹ്യ പ്രകടനങ്ങള്‍ എന്ന നിലയില്‍ ഫലപ്രദമായ ജനാധിപത്യത്തിന് പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സമാധാനപരമായ പ്രതിഷേധനങ്ങള്‍ ഭരണനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹര്‍ജിക്കാര്‍ക്കെതിരായ കേസില്‍ ഹൈകോടതി ഉത്തരവിന്റെ ലംഘനം നടത്തിയെന്നതിന് പരാതി നല്‍കാന്‍ ചുമതലപ്പെട്ടയാളല്ല പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നതിനാല്‍, ഇത്തരമൊരു പരാതിയില്‍ കുറ്റം ചുമത്തിയ നടപടി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപകീര്‍ത്തി നേരിട്ട വ്യക്തി നല്‍കിയാലല്ലാതെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും അപകീര്‍ത്തിക്കേസും നിലനില്‍ക്കില്ല. ഇതില്‍ വിചാരണ നടന്നാലും നിയമപരമായ സാധുതയില്ല. മാത്രമല്ല, അപകീര്‍ത്തി എന്തെന്ന് വ്യക്തമായി അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല.
ആര്‍ക്കെങ്കിലും തടസമുണ്ടാവാനോ പരിക്കേല്‍ക്കാനോ കാരണമായാല്‍ മാത്രമേ പൊതു വഴിയില്‍ തടസമുണ്ടാക്കല്‍, അപായമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കൂ.
പോലീസ് സമരക്കാരെ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിക്കും വാഹനവ്യൂഹത്തിനും പ്രതിഷേധത്തിന്റെ പേരില്‍ തടസമുണ്ടായിട്ടില്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ പൊതുസേവകന്റെ കര്‍ത്തവ്യത്തെ തടസപ്പെടുത്തിയാല്‍ മാത്രമേ ഈ കുറ്റകൃത്യവും നിലനില്‍ക്കു. കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായി പോലീസിനെ തള്ളി മാറ്റുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. കര്‍ത്തവ്യ നിര്‍വഹണം തടസപ്പെടുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലന്നും കോടതി ഉത്തരവില്‍ പറയുന്നു.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്