by webdesk1 on | 21-11-2024 12:39:23
തിരുവനന്തപുരം: സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാന്‍ സി.പി.ഐ തൊഴിലാളി സംഘടനയാ എ.ഐ.ടി.യു.സി. പദ്ധതിക്കെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.
സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്ത കോഡിനേഷന്‍ കമ്മിറ്റിയില്‍ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കാന്‍ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാന്‍ ആലോചന ഇല്ലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സി.പി.ഐ.
സി.പി.ഐ മുഖ പത്രത്തില്‍ എ.ഐ.ടി.യു.സി നേതാവും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസ് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും അവരുടെ താത്പര്യം ഭരണവര്‍ഗം സംരക്ഷിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം സീപ്ലെയിനില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടെന്ന് സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരനും വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടത്. സമയവായം ഉണ്ടാക്കി മാത്രമേ ടൂറിസം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. സാധരണക്കാരനാണ് ജലവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാതിയെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ അരക്ഷിതാവസ്ഥ ഉണ്ടാകും. അതിന് സര്‍ക്കാര്‍ പരിഹാരം കാണണം മുല്ലക്കര രത്നാകരന് പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്നാണ് ഇനി കാണേണ്ടത്.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്