by webdesk1 on | 20-11-2024 06:40:11
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി, ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിത് പവാറിന്റെ എന്‍.സി.പി സംഖ്യം നേരിയ മാര്‍ജിനില്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.
മഹാരാഷ്ട്രയില്‍ റിപ്പബ്ലിക് ടിവി പി മാര്‍ക് സര്‍വേ പ്രകാരം എന്‍.ഡി.എയ്ക്ക് 137-157 വരെയും ഇന്ത്യ സഖ്യത്തിന് 126-146 വരെയും മറ്റുള്ളവര്‍ക്ക് 2-8 വരെയും സീറ്റുകള്‍ ലഭിക്കാം. മാട്രിസ് സര്‍വേയില്‍ എന്‍.ഡി.എക്ക് 150-170 വരെയും ഇന്ത്യ സഖ്യത്തിന് 110-130 വരെയും മറ്റുള്ളവര്‍ക്ക് 8-10 വരെയും സീറ്റുകള്‍ ലഭിക്കും. ഇലക്ടറല്‍ എഡ്ജ് സര്‍വേയില്‍ എന്‍.ഡി.എ 118 സീറ്റും ഇന്ത്യ സഖ്യം 130 സീറ്റും മറ്റുള്ളവര്‍ 20 വരെ സീറ്റുകള്‍ നേടിയേക്കും.
ഫലങ്ങള്‍ അനുസരിച്ച് ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയും ഏജന്‍സികള്‍ പ്രവചിക്കുന്നു. മാട്രിസ് സര്‍വേയില്‍ 42-47 വരെ സീറ്റുകളാണ് എന്‍.ഡി.എക്ക് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 25-30 സീറ്റുകളും മറ്റുള്ളവര്‍ക്ക് 4 വരെ സീറ്റുകളും ലഭിച്ചേക്കും.
പീപ്പിള്‍സ് പള്‍സ് സര്‍വേയില്‍ എന്‍.ഡി.എ 44-51 സീറ്റുകള്‍ വരെയും ഇന്ത്യ സഖ്യം 25-37 സീറ്റുകള്‍ വരെയും നേടാം. ചാണക്യ സ്ട്രാറ്റജിസ് സര്‍വേയില്‍ എന്‍.ഡി.എയ്ക്ക് 45-50 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 35-38 സീറ്റുകളും മറ്റുള്ളവര്‍ 3-5 സീറ്റുകളും പ്രവചിക്കുന്നു. ജെ.വി.സി സര്‍വേയില്‍ എന്‍.ഡി.എ 40-44 സീറ്റുകള്‍ വരെയും ഇന്ത്യ സഖ്യം 30-40 സീറ്റുകള്‍ വരെയും നേടുമെന്നാണ് പ്രവചനം.
മഹാരാഷ്ട്രയില്‍ 288 അംഗ സഭയിലേക്ക് ജനങ്ങള്‍ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രര്‍ ഉള്‍പ്പെടെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഝാര്‍ഖണ്ഡിലെ രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ് വോട്ടെണ്ണല്‍.
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്