News Kerala

തീവ്രവാദികളുടെ ഭാഷയുമായി ഇങ്ങോട്ട് വരേണ്ട; സാദിക്കലിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

Axenews | തീവ്രവാദികളുടെ ഭാഷയുമായി ഇങ്ങോട്ട് വരേണ്ട; സാദിക്കലിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

by webdesk1 on | 19-11-2024 08:02:03 Last Updated by webdesk1

Share: Share on WhatsApp Visits: 51


തീവ്രവാദികളുടെ ഭാഷയുമായി ഇങ്ങോട്ട് വരേണ്ട; സാദിക്കലിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍


കൊല്ലം: പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിക്കലി പ്രസിഡന്റായതിന് ശേഷമാണ് മുസ്ലീം ലീഗ് ജമാഅത്ത് ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതെന്നും തീവ്രവാദികളുടെ ഭാഷയും കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാണക്കാട് ഒരുപാട് തങ്ങള്‍മാരുണ്ട്. അവരെയൊന്നും താന്‍ വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിച്ചത് മുസ്ലീം ലീഗ് പ്രസിഡന്റിനെയാണ്. ഞങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ പാടില്ലെന്ന് ലീഗുകാര്‍ പറഞ്ഞാല്‍ അത് അത് ചെലവാകില്ല. ആ ഭാഷ തീവ്രവാദികളുടേതാണ്. ആ ഭാഷയും സ്വീകരിച്ച് ലീഗുകാര്‍ ഇവിടേക്ക് വരരുത്. എല്ലാ വര്‍ഗീയതയ്ക്കും എതിരാണ് ഞങ്ങള്‍. തലശ്ശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമാണ്. അതും ഒരു പള്ളി സംരക്ഷിച്ചതിന്റെ പേരിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. സി.പി.എം എല്ലാ കാലത്തും വര്‍ഗീയതയോട് കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടിനായി വര്‍ഗീയതയുമായി സമരസപ്പെടുകയാണോ. ഇത് നാടിനെ ബാധിക്കുന്നത് അവര്‍ തിരിച്ചറിയുന്നുണ്ടോ? ഇപ്പോഴും ആര്‍.എസ്.എസ് ആളായ ഒരാളെയാണ് പാലക്കാട് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ നേരിട്ടെത്തി സ്വീകരിച്ചത്. ഇത് മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്ക് അസ്വസ്തതയുണ്ടാക്കി. കോണ്‍ഗ്രസ് ലീഗ് അണികള്‍ക്ക് അമര്‍ഷമുണ്ടായി. അപ്പോഴാണ് കോണ്‍ഗ്രസും ലീഗ് നേതൃത്വവും കൂടി ആലോചിച്ച് ഇയാളെ പാണക്കാട്ടെത്തിച്ചതെന്നും പിണറായി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment