by webdesk1 on | 19-11-2024 08:51:30
കൊല്ലം: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്നതിന് പകരം ഓണ്‍ലൈനായി വെബ്സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ് പുതിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായയാണ് നടക്കുക. കേസിന്റെ നടപടികള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.
കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകാതെ തന്നെ കേസുകള്‍ തീര്‍പ്പാക്കാമെന്നതാണ് ഇത്തരം കോടതികളുടെ പ്രത്യേകത. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓണ്‍ലൈന്‍ കോടതിയില്‍ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയില്‍ ഉണ്ടാവുക. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ഓണ്‍ലൈന്‍ വഴി കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാം.
24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാനും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. പ്രതികള്‍ക്കുള്ള സമന്‍സ് അതത് പോലീസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ആയി അയക്കും. ജാമ്യ അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെന്റ് വഴി അടയ്ക്കാം.
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്