by webdesk1 on | 18-11-2024 10:41:58
ന്യൂഡല്‍ഹി: രാജിവച്ച ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്തെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അംഗത്വം നല്കി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ആശയങ്ങളാണ് ശരിയെന്ന തിരിച്ചറിവുണ്ടായെന്ന് കൈലാഷ് ഗെഹലോട്ട് പ്രതികരിച്ചു.
ആം ആദ്മി സ്ഥാപക നേതാക്കളില്‍ ഒരാളായ കൈലാഷ് ഗെഹലോട്ട് ഇന്നലെയാണ് മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് അരവിന്ദ് കെജ്രിവാളിന് നല്‍കിയത്. തൊട്ട് പിന്നാലെ കൈലാഷ് ഗെഹലോട്ട് രാഷ്ട്രീയ കളം മാറ്റി ചവിട്ടി. ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്താണ് ഇപ്പോള്‍ ആംആദ്മി പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പിയിലെത്തിയ കൈലാഷ് ഗെഹലോട്ട് പറഞ്ഞു.
കൈലാഷ് ഗെഹലോട്ട് പാര്‍ട്ടി വിട്ടുതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അരവിന്ദ് കെജ്രിവാള് ഒഴിഞ്ഞുമാറി. ഡല്‍ഹിയിലെ ആംആദ്മിയുടെ ഏക ജാട്ട് മുഖമായിരുന്ന കൈലാഷ് ഗെഹലോട്ട് നിയമം, ഐടി ഗതാഗതം ആഭ്യന്തരം തുടങ്ങിയ നിരവധി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന കൈലാഷ് ഗെഹലോട്ടിന്റെ രാഷ്ട്രീയ മാറ്റം ആംആദ്മിക്ക് തിരിച്ചടിയാണ്.
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്