by webdesk1 on | 18-11-2024 09:51:05
പാലക്കാട്: വാശിയേറിയ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കൊട്ടിക്കലാശം കളറാക്കി മുന്നണികള്‍. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ച മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിധിയെഴുതും.
മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രധാന നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വമ്പന്‍ റോഡ് ഷോയുടെ അകമ്പടിയിലായിരുന്നു കൊട്ടികലാശം.
1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര് 18-19 വയസുകാരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും നടന് രമേശ് പിഷാരടിയും റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമെത്തി. നീല ട്രോളിബാഗുമായാണ് രാഹുലും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിനെത്തിയത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരും കലാശക്കൊട്ടില്‍ പങ്കെടുത്തിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം, വി.വസീഫ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന് വേണ്ടി കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും എത്തിയിരുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണ കാലം വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു. കെ.പി.എം റസിഡന്‍സിയിലെ പാതിരാ റെയ്ഡ് ആണ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വിവാദത്തിന് വഴിവച്ചത്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ പി.സരിന് പാര്‍ട്ടി വിട്ടതും ഇടത് സ്ഥാനാര്‍ത്ഥിയായതും സി.കൃഷ്ണകുമാറുമായി ഇടഞ്ഞ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും പ്രചാരണകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളായിരുന്നു.
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്