News India

സല്യൂട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്: പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ; ഉള്‍ക്കടലില്‍ പാക്ക് കപ്പലിനെ ചേസ് ചെയ്തത് 2 മണിക്കൂര്‍

Axenews | സല്യൂട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്: പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ; ഉള്‍ക്കടലില്‍ പാക്ക് കപ്പലിനെ ചേസ് ചെയ്തത് 2 മണിക്കൂര്‍

by webdesk1 on | 18-11-2024 08:35:20 Last Updated by webdesk1

Share: Share on WhatsApp Visits: 48


സല്യൂട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്: പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ; ഉള്‍ക്കടലില്‍ പാക്ക് കപ്പലിനെ ചേസ് ചെയ്തത് 2 മണിക്കൂര്‍


ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് ഈ സംഭവമുണ്ടായത്. ഇന്ത്യ-പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു എന്നും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം.

ഉടന്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് വിഷയത്തിലിടപെട്ടു. മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ പി.എം.എസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന നാടകീയമായ ചേസിങ്ങിനൊടുവില്‍ ഈ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് മോചിപ്പിക്കുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ മാരിടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നത്. ഞായറാഴ്ച തന്നെ ഈ ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. വിഷയത്തില്‍ ഗുജറാത്ത് പോലീസും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് വകുപ്പും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment