News International

ആഴ്ചയില്‍ ഇനി 24 മണിക്കൂര്‍ ജോലി ചെയ്യാം: കാനഡയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും

Axenews | ആഴ്ചയില്‍ ഇനി 24 മണിക്കൂര്‍ ജോലി ചെയ്യാം: കാനഡയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും

by webdesk1 on | 18-11-2024 08:42:21

Share: Share on WhatsApp Visits: 103


ആഴ്ചയില്‍ ഇനി 24 മണിക്കൂര്‍ ജോലി ചെയ്യാം: കാനഡയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും


ഒട്ടാവ: കാനഡയില്‍ പഠനം തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ആഴ്ചയില്‍ 24 മണിക്കൂര്‍ ജോലി ചെയ്യാം. ഇതുറപ്പാക്കുന്ന പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും. ഇതുവരെ ആഴ്ചയില്‍ 20 മണിക്കൂറാണ് അനുവദിച്ചിരുന്നത്

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പു മന്ത്രി മാര്‍ക്ക് മില്ലര്‍ ഇന്ന് വ്യക്തമാക്കി. കൂടാതെ പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു. ആറ് വര്‍ഷത്തിനിടയില്‍ എസ്.ഡി.എസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇനി സാധാരണ അപേക്ഷാ പ്രക്രിയ പിന്തുടരേണ്ടി വരും.


Share:

Search

Recent News
Popular News
Top Trending


Leave a Comment