News India

വിദേശത്ത് സമ്പത്തുളളവര്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്; വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം പിഴ

Axenews | വിദേശത്ത് സമ്പത്തുളളവര്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്; വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം പിഴ

by webdesk1 on | 18-11-2024 08:37:28

Share: Share on WhatsApp Visits: 60


വിദേശത്ത് സമ്പത്തുളളവര്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്; വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം പിഴ


ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണില്‍ (ഐ.ടി.ആര്‍) വിദേശത്തുള്ള സ്വത്തുക്കളും വിദേശത്ത് നിന്ന് സമ്പാദിച്ച വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ കള്ളപ്പണ വിരുദ്ധ നിയമ പ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് നികുതി ദായകര്‍ക്ക് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.

2024-25 വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ അത്തരം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ശനിയാഴ്ച ആരംഭിച്ച അവബോധ ക്യാമ്പയ്നിന്റെ ഭാഗമായി വകുപ്പ് പൊതു നിര്‍ദേശം പുറപ്പെടുവിച്ചു.

ഐ.ടി.ആര്‍ ഷെഡ്യൂളില്‍ ഇന്ത്യയിലെ നികുതി ദായകരുടെ വിദേശ ആസ്തിയില്‍ ബാങ്ക് അക്കൗണ്ടുകള്‍, ക്യാഷ് വാല്യു ഇന്‍ഷുറന്‍സ് കരാര്‍ അല്ലെങ്കില്‍ ആന്വിറ്റി കരാര്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താല്‍പര്യം, സ്ഥാവര സ്വത്ത്, കസ്റ്റോഡിയല്‍ അക്കൗണ്ട്, ഇക്വിറ്റി, ഡെറ്റ് പലിശ, ട്രസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാനദണ്ഡത്തിന് കീഴിലുള്ള നികുതി ദായകര്‍ അവരുടെ ഐ.ടി.ആറില്‍ വിദേശ ആസ്തി അല്ലെങ്കില്‍ വിദേശ വരുമാനം (എഫ്.എസ്.ഐ) നിര്‍ബന്ധമായും പൂരിപ്പിക്കണമെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. വിദേശ ആസ്തി, വരുമാനം വെളിപ്പെടുത്താത്ത പക്ഷം കള്ളപ്പണം നികുതി നിയമം 2015 പ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കാമെന്നും നിര്‍ദേശമുണ്ട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment