News Kerala

പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി സ്വരാജ്; പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് അധിക്ഷേപം

Axenews | പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി സ്വരാജ്; പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് അധിക്ഷേപം

by webdesk1 on | 16-11-2024 08:11:20

Share: Share on WhatsApp Visits: 57


പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി സ്വരാജ്; പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് അധിക്ഷേപം


പാലക്കാട്‌: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വിവാദ പരാമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദർശനം നടത്തിയതെന്നുമാണ് സ്വരാജ് പറഞ്ഞത്. 


മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യൻ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അർഹനല്ലെന്നും സ്വരാജ് പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാ‍ർത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകവേ ആയിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപ പ്രസംഗം. 


കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിലും കണ്ടത്. വിഷയത്തിൽ മാധ്യമങ്ങളെല്ലാം കേന്ദ്ര സ‍ർക്കാരിനെ വിമ‍ർശിച്ചത് സ്വാഗതാർഹമാണ്. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡൽഹിയിൽ സംസ്ഥാന സ‍ർക്കാർ സമരം നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നിൽ നിന്ന് കുത്തിയെന്നും സ്വരാജ് വിമർശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment