News International

പുടിന്റെ കടുത്ത വിമര്‍ശകന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍: മരിച്ചത് റഷ്യന്‍ സെലിബ്രിറ്റി ഷെഫ് അലക്‌സി സിമിന്‍

Axenews | പുടിന്റെ കടുത്ത വിമര്‍ശകന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍: മരിച്ചത് റഷ്യന്‍ സെലിബ്രിറ്റി ഷെഫ് അലക്‌സി സിമിന്‍

by webdesk1 on | 14-11-2024 08:14:25

Share: Share on WhatsApp Visits: 55


പുടിന്റെ കടുത്ത വിമര്‍ശകന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍: മരിച്ചത് റഷ്യന്‍ സെലിബ്രിറ്റി ഷെഫ് അലക്‌സി സിമിന്‍


ബെല്‍ഗ്രേഡ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്സി സിമിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെര്‍ബിയ ബെല്‍ഗ്രേഡിലെ ഒരു ഹോട്ടല്‍ മുറിയിലാണ് സിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയിലെ അറിയപ്പെടുന്ന ഷെഫ് കൂടിയാണ് അലക്‌സി.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് അലക്സി ബ്രിട്ടനിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥമാണ് അലക്സി സിമിന്‍ സെര്‍ബിയയില്‍ എത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്നും സെര്‍ബിയന്‍ അധികൃതര്‍ പറഞ്ഞു.

ഉക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിന്റെ ഒരു പ്രമുഖ വിമര്‍ശകനായിരുന്നു സിമിന്‍. അദ്ദേഹം യുദ്ധവിരുദ്ധ ഗാനം ആലപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment