News India

മുനമ്പം ജനത എങ്ങോട്ടും പോകേണ്ടിവരില്ല; നിയമം വഴി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

Axenews | മുനമ്പം ജനത എങ്ങോട്ടും പോകേണ്ടിവരില്ല; നിയമം വഴി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

by webdesk1 on | 12-11-2024 07:24:43

Share: Share on WhatsApp Visits: 44


മുനമ്പം ജനത എങ്ങോട്ടും പോകേണ്ടിവരില്ല; നിയമം വഴി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു


ന്യൂഡല്‍ഹി: മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖരന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗമായ ഷോണ്‍ ജോര്‍ജ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന പാവപ്പെട്ടവരുടെ അവകാശമാണ് ആ ഭൂമി. അവിടെ നിന്നും അവര്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസാകുന്നതോടുകൂടി അവര്‍ക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല.

ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത്. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. അതിന് നിയമനിര്‍മ്മാണം ആവശ്യമാണ്. ആ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വരുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഈ നിയമം പാസാകുമെന്നും അതുവഴി മുനമ്പം ജനത പൂര്‍ണ സംരക്ഷിതരാകുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment