News India

ജി 7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ സുരേഷ് ഗോപി നയിക്കും: സിനിമയില്‍ അഭിനയിക്കാനും അനുമതി

Axenews | ജി 7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ സുരേഷ് ഗോപി നയിക്കും: സിനിമയില്‍ അഭിനയിക്കാനും അനുമതി

by webdesk1 on | 07-11-2024 10:26:49

Share: Share on WhatsApp Visits: 68


ജി 7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ സുരേഷ് ഗോപി നയിക്കും: സിനിമയില്‍ അഭിനയിക്കാനും അനുമതി


ന്യൂഡല്‍ഹി: ഇറ്റലിയില്‍ നടക്കുന്ന ജി 7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നയിക്കും. ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം.

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ സമതല വഹിക്കണം. ഭരണ നിര്‍വഹണത്തെ ബാധിക്കാത്തതെ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.

ഒറ്റക്കൊമ്പന്‍ സിനിമക്കായി താടി വളര്‍ത്തിയ സുരേഷ് ഗോപി താടി വടിച്ച് വിന്റേജ് ലുക്കില്‍ വന്നതോടെ സിനിമ ഇനിയും നീളുമെന്ന സൂചനയാണ് നല്‍കുന്നത്. ഏറെ കാലത്തിനു ശേഷമാണ് താരം താടി ഉപേക്ഷിച്ചിരിക്കുന്നത്.

2020ല്‍ പ്രഖ്യാപിച്ച ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം എന്ന നിലയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment