Infotainment Cinema

സിനിമാ താരങ്ങളെ വിമര്‍ശിക്കേണ്ട: അണികള്‍ക്ക് നിര്‍ദേശവുമായി വിജയി; ലക്ഷ്യം ഫാന്‍സ് വോട്ടുകള്‍; രജനീകാന്തിന്റെയും അജിത്തിന്റെയും പേരെടുത്തു പറഞ്ഞു

Axenews | സിനിമാ താരങ്ങളെ വിമര്‍ശിക്കേണ്ട: അണികള്‍ക്ക് നിര്‍ദേശവുമായി വിജയി; ലക്ഷ്യം ഫാന്‍സ് വോട്ടുകള്‍; രജനീകാന്തിന്റെയും അജിത്തിന്റെയും പേരെടുത്തു പറഞ്ഞു

by webdesk1 on | 07-11-2024 07:09:44

Share: Share on WhatsApp Visits: 65


സിനിമാ താരങ്ങളെ വിമര്‍ശിക്കേണ്ട: അണികള്‍ക്ക് നിര്‍ദേശവുമായി വിജയി; ലക്ഷ്യം ഫാന്‍സ് വോട്ടുകള്‍; രജനീകാന്തിന്റെയും അജിത്തിന്റെയും പേരെടുത്തു പറഞ്ഞു


ചെന്നൈ: സിനിമാ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്. ലക്ഷക്കണക്കിനുവരുന്ന രജനി, അജിത്ത് ആരാധകരുടെ വോട്ടു ലക്ഷ്യമിട്ടാണ് വിജയ്യുടെ ഈ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.

അടുത്തിടെ ചെന്നൈയില്‍ നടന്ന ടി.വി.കെ. യോഗത്തിലാണ് താരങ്ങളെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് വിജയ് നിര്‍ദേശിച്ചത്. രജനീകാന്തിന്റെയും അജിത്തിന്റെയും പേരുകള്‍ എടുത്തുപറയുകയും ചെയ്തിരുന്നു. രജനീകാന്തിനും അജിത്തിനും തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ അവയെ പരാജയപ്പെടുത്താന്‍ വിജയ് ആരാധകര്‍ രംഗത്തെത്താറുണ്ട്. വിജയ് ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രജനി, അജിത്ത് ആരാധകരും രംഗത്തെത്തും. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവര്‍ ഏറ്റുമുട്ടാറുണ്ട്. ഇത് ലഘൂകരിച്ച് അവരുടെ ആരാധകരെ ടി.വി.കെ.യോട് അടുപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നത്.

ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ വിജയ് ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്തിടെ ഗോട്ട് എന്ന സിനിമയില്‍ അജിത്ത് ആരാധകരെ സന്തോഷപ്പെടുത്തുന്ന രംഗം ഒരുക്കിയതും അതുകൊണ്ടാണെന്നു പറയപ്പെടുന്നു. അടുത്തിടെ രജനീകാന്ത് ആശുപത്രിയിലായിരിക്കെ ആരോഗ്യവിവരം തിരക്കി സന്ദേശം നല്‍കിയിരുന്നു. വിക്രവാണ്ടിയില്‍ നടന്ന ടി.വി.കെ. പ്രഥമ സമ്മേളനത്തിന് രജനീകാന്ത് ആശംസ നേരുകയും വിജയിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment