by webdesk1 on | 30-10-2024 08:04:12
ബംഗളൂരു: മൂന്ന് വയസുകാരനായ മകനെ ബലി നല്‍കാനുള്ള ഭര്‍ത്താവിന്റെ നീക്കത്തില്‍ നിന്നും സംരക്ഷണം തേടി യുവതി പോലീസ് സ്റ്റേഷനില്‍. ഭര്‍ത്താവ് ബ്ലാക്ക് മാജിക്കിന്റെ പിടിയിലാണെന്നും തന്നെയും മകനെയും ഉപദ്രവിക്കാറുണ്ടെന്നും പണവും ഐശ്വര്യവും വരാന്‍ മകനെ ബലി നല്കാന് ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് യുവതി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ബംഗളൂരുവിലാണ് സംഭവം.
സംഭവത്തില്‍ പരാതിയുമായി ആര്.കെ പുരം പോലീസിനെ നേരത്തേ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. മന്ത്രവാദത്തിലെ കുട്ടി പൂജ എന്ന ആചാരത്തിനായാണ് മകനെ ബലി നല്കാന് ശ്രമിച്ചത്. സെപ്റ്റംബര്‍ 28 ന് നല്കിയ പരാതിയില്‍ ഭര്‍ത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും സംരക്ഷണം ഒരുക്കണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
2020 ലാണ് സദ്ദാമുമായി യുവതി പരിചയത്തിലാകുന്നത്. അന്ന് ആധി ഈശ്വര്‍ എന്നായിരുന്നു സദ്ദാം സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും അതേ വര്‍ഷം വിവാഹിതരാവുകയുമായിരുന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതിന് പിന്നാലെ നവംബറില്‍ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് സദ്ദാം നിര്‍ബന്ധിച്ചതായി യുവതി പറയുന്നു.
ഇങ്ങനെ ചെയ്യുന്നത് വഴി ഐശ്വര്യമുണ്ടാകുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ഇതിന് പിന്നാലെ യുവതിയെ മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നും പേര് മാറ്റിയെന്നും പരാതിക്കാരി ഉന്നയിച്ചു. ഗര്‍ഭിണിയായതോടെ ശാരീരിക പീഡനം നേരിടേണ്ടിവന്നു. 2021 ലാണ് യുവതി മകന് ജന്മം നല്‍കുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നത്.
അമ്മയെയും ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായും യുവതി പറഞ്ഞു. കേരളത്തിലാണ് മന്ത്രവാദ പൂജകള്‍ പലതും നടത്തിയിരുന്നതെന്നും യുവതി പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവില്‍ താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയും സുഹൃത്തും ചേര്‍ന്ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി വീണ്ടും പോലീസിനെ സമീപിക്കുന്നത്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്