News Kerala

സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം

Axenews | സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം

by webdesk1 on | 28-10-2024 08:35:06

Share: Share on WhatsApp Visits: 64


സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം


തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വലതുവശത്തേക്ക് തിരിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പുറകിലും ഇടിച്ചു.

മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡില്‍ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാന്‍ ഒരു എസ്‌കോര്‍ട്ട് വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതോടെ പിറകില്‍ വന്ന വാഹങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാല്‍ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.

Share:

Search

Recent News
Popular News
Top Trending


Leave a Comment