by webdesk3 on | 26-06-2026 12:54:33
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നതാണ് എല്‍ഡിഎഫിന്റെ നയമെന്നും, കശുമാങ്ങ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഇത്തരം മദ്യം നിര്‍മിക്കുന്നത് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തെക്കുറിച്ച് വ്യക്തമായ നിര്‍വചനം ആവശ്യമാണെന്നും, ഉത്പാദന നയത്തെ നികുതി കുറയ്ക്കുന്ന തീരുമാനവുമായി എങ്ങനെ ബന്ധിപ്പിക്കാനാകുമെന്ന് മനസിലാകുന്നില്ലെന്നും എം.വി. ഗോവിന്ദന് ചോദിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇത്തരം അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരികയല്ല, ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും, അതിനുശേഷമാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളില്‍ നിന്ന് കത്തുകള്‍ ലഭിച്ചതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
2022 ജനുവരിയില്‍ ഈ വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നുവെന്നും, അന്ന് താന്‍ എക്സൈസ് മന്ത്രിയായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഫയലില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ചര്‍ച്ച ചെയ്യാതെ തുടരുകയായിരുന്നുവെന്നും, പുതിയ സര്‍ക്കാര്‍ അധികാരമേറ്റ മൂന്നാം ദിവസം തന്നെ ഈ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കെത്തിയതായും അദ്ദേഹം പറഞ്ഞു.
അമ്മയിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു
എബോള ഭീഷണി: വിദേശ യാത്രക്കാര്‍ക്ക് കര്‍ശന ആരോഗ്യനിരീക്ഷണം
വാണിജ്യ സിലിണ്ടര്‍ വിതരണ നിയന്ത്രണം പിന്‍വലിച്ചു; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം; സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്
ഇന്ത്യയിൽ മാക്ബുക്കിനും ഐപാഡിനും വില വർധിപ്പിച്ച് ആപ്പിൾ; ചില മോഡലുകൾക്ക് വർധനവ് ഒരു ലക്ഷം രൂപ വരെ
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നതാണ് എല്‍ഡിഎഫ് നയം; മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം.വി. ഗോവിന്ദന്
മാസപ്പടി കേസ്: ഇ ഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണാ വിജയന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സര്‍ക്കാര്‍ പിന്മാറുമെന്ന സൂചന നല്കി സ്പീക്കര്‍
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്; 2018-ൽ എതിർപ്പ് രേഖപ്പെടുത്തി ഋഷിരാജ് സിംഗ്; പഴയ കത്ത് പുറത്ത്
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; ധർമേന്ദ്ര പ്രധാനെയും ഹർദീപ് സിംഗ് പുരിയേയും പുറത്താക്കാൻ സാധ്യത
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്