by webdesk3 on | 26-06-2026 12:57:33
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണസ്തംഭനമെന്നാരോപിച്ച് യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്. ജൂണ്‍ 29-ന് കൗണ്‍സില്‍ യോഗം ചേരുമെന്നും, അതിനുള്ള അജണ്ടയ്ക്ക് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
സമരങ്ങളിലൂടെ തന്നെയാണ് തങ്ങളും പൊതുരംഗത്തേക്ക് എത്തിയതെന്നും, യു.ഡി.എഫ് സമരം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും മേയര്‍ പ്രതികരിച്ചു. മേയറാകുന്നതിന് മുമ്പും തനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകിട്ട് ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന് പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലെ കക്ഷിനിലയും ചര്‍ച്ചയാകുകയാണ്. 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്. ആര്. സുഗതന് അയോഗ്യനാകുകയോ സ്വതന്ത്ര അംഗം പിന്തുണ പിന്‍വലിക്കുകയോ ചെയ്താല്‍ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
ഇതിനിടെ, കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ ഉണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് സിപിഐഎം, ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം കൗണ്‍സിലറുടെ പരാതിയില്‍ മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെടെ പത്ത് പേരാണ് പ്രതികള്‍. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ സിപിഐഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയും കേസുണ്ട്. കൂടാതെ, സംഘംചേര്ന്നെന്ന കുറ്റം ചുമത്തി വി. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
അമ്മയിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു
എബോള ഭീഷണി: വിദേശ യാത്രക്കാര്‍ക്ക് കര്‍ശന ആരോഗ്യനിരീക്ഷണം
വാണിജ്യ സിലിണ്ടര്‍ വിതരണ നിയന്ത്രണം പിന്‍വലിച്ചു; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം; സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്
ഇന്ത്യയിൽ മാക്ബുക്കിനും ഐപാഡിനും വില വർധിപ്പിച്ച് ആപ്പിൾ; ചില മോഡലുകൾക്ക് വർധനവ് ഒരു ലക്ഷം രൂപ വരെ
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നതാണ് എല്‍ഡിഎഫ് നയം; മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം.വി. ഗോവിന്ദന്
മാസപ്പടി കേസ്: ഇ ഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണാ വിജയന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സര്‍ക്കാര്‍ പിന്മാറുമെന്ന സൂചന നല്കി സ്പീക്കര്‍
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്; 2018-ൽ എതിർപ്പ് രേഖപ്പെടുത്തി ഋഷിരാജ് സിംഗ്; പഴയ കത്ത് പുറത്ത്
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; ധർമേന്ദ്ര പ്രധാനെയും ഹർദീപ് സിംഗ് പുരിയേയും പുറത്താക്കാൻ സാധ്യത
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്