by webdesk2 on | 21-06-2026 11:57:35
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലും തൃശൂരിലെ പ്രധാന കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരാള്‍ തന്നെ ഒരേസമയം രണ്ട് പദവികള്‍ വഹിക്കുന്നത് ശരിയല്ലെന്നും, സംഘടനയ്ക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു അധ്യക്ഷനാണ് ആവശ്യമെന്നുമാണ് ബോര്‍ഡുകളിലെ പ്രധാന ഉള്ളടക്കം.
നിലവിലെ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിനെ പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കോണ്‍ഗ്രസിനുള്ളില്‍ ഇരട്ടപ്പദവി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തത്. കെപിസിസിക്ക് പൂര്‍ണസമയവും നീക്കിവെക്കാന്‍ കഴിയുന്ന ഒരാള്‍ തലപ്പത്ത് വരണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എംപിയും എംഎല്‍എയും ആയവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നും, പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മന്ത്രിമാരായ മറ്റുള്ളവരെയും മാറ്റിനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഭരണകാലയളവില്‍ ഉടനീളം സജീവമായി ഓടിനടന്ന് പാര്‍ട്ടിയെയും അണികളെയും ഒരുപോലെ കെട്ടിപ്പടുക്കാന്‍ പ്രാപ്തിയുള്ളവരാകണം ഇനി നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. പരമാവധി 55 വയസിനകത്തുള്ള യുവാക്കള്‍ക്കോ പുതുമുഖങ്ങള്‍ക്കോ മുന്‍ഗണന നല്കി കെപിസിസിയുടെ തലപ്പത്ത് മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രാധാന്യം നല്കിയ അതേ മാതൃക തന്നെ വരാനിരിക്കുന്ന കെപിസിസി, ഡിസിസി പുനഃസംഘടനകളിലും കൃത്യമായി തുടരാനാണ് പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ആലോചന.
വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ: ആരോഗ്യമന്ത്രി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റി
മെഡിക്കല്‍ കോളജുകളില്‍ ഭരണ പ്രതിസന്ധി തുടരുന്നു; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ മരവിപ്പിച്ചിട്ടും അനിശ്ചിതത്വം
മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ എപ്പോള്‍ വേണമെങ്കിലും തയ്യാര്‍; ഇരട്ട ചുമതലയിലെ പ്രയാസം നേതൃത്വത്തെ അറിയിച്ചെന്ന് സണ്ണി ജോസഫ്
നാവിക സേനക്ക് ഇനി തദ്ദേശീയ കരുത്ത്; മൂന്ന് കപ്പലുകള്‍ കമ്മിഷന് ചെയ്ത് പ്രധാനമന്ത്രി
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം: വിവിധയിടങ്ങളില്‍ ഫ്ലക്സുകള്‍
ലൈംഗിക അതിക്രമകേസ്: സംവിധായകന് രഞ്ജിത്ത് കുറ്റക്കാരനെന്ന് കുറ്റപത്രം
വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാന്‍ ഇഡി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്