by webdesk2 on | 21-06-2026 11:40:16
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29 ന് ഹാജരാവാന്‍ നിര്‍ദേശം. രണ്ടാം തവണയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഈ മാസം 17ന് ഇ ഡി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തിയിരുന്നു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ആദ്യഘട്ടത്തില്‍ നടത്തിയ ഒന്‍പത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ വീണ നല്‍കിയ പല മറുപടികളും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിഎംആര്‍എല്‍ കമ്പനിക്ക് എക്‌സാലോജിക് എന്തെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന കൃത്യമായ രേഖകളൊന്നും ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. സേവനം നല്‍കാതെ 2.78 കോടി രൂപ കൈപ്പറ്റിയതിലൂടെ കുറ്റകൃത്യത്തിലൂടെയുള്ള പണം രൂപപ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കൂടാതെ, കോടതി കൈമാറാന്‍ നിര്‍ദ്ദേശിച്ച 134 നിര്‍ണായക രേഖകള്‍ ഇതുവരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഇഡിയ്ക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം വീണയെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട ഈ പരിശോധനയില്‍ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളോ മറ്റ് രേഖകളോ ലോക്കറില്‍ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. അതേസമയം, ലോക്കറിലുണ്ടായിരുന്ന സ്വര്‍ണമടക്കമുള്ള മറ്റ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഘട്ടത്തില്‍ വീണ ലോക്കര്‍ തുറന്നതിന്റെ മുന്‍കാല വിശദാംശങ്ങളും ഇഡി ബാങ്കില്‍ നിന്ന് ശേഖരിച്ചു. ഇഡി അന്വേഷണം ആരംഭിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുള്ള നിര്‍ണായക വിവരങ്ങള്‍ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന.
എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ വീണയുടെയും എക്‌സാലോജിക് കമ്പനിയുടെയും പേരില്‍ മറ്റ് രണ്ട് അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കില്‍ വീണയ്ക്ക് ലോക്കര്‍ സൗകര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേസിന്റെ ഭാഗമായി വീണയുടെയും കമ്പനിയുടെയും ഈ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍, 29 ലെ ചോദ്യം ചെയ്യല്‍ കേസില്‍ അതീവ നിര്‍ണായകമാകും.
വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ: ആരോഗ്യമന്ത്രി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റി
മെഡിക്കല്‍ കോളജുകളില്‍ ഭരണ പ്രതിസന്ധി തുടരുന്നു; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ മരവിപ്പിച്ചിട്ടും അനിശ്ചിതത്വം
മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ എപ്പോള്‍ വേണമെങ്കിലും തയ്യാര്‍; ഇരട്ട ചുമതലയിലെ പ്രയാസം നേതൃത്വത്തെ അറിയിച്ചെന്ന് സണ്ണി ജോസഫ്
നാവിക സേനക്ക് ഇനി തദ്ദേശീയ കരുത്ത്; മൂന്ന് കപ്പലുകള്‍ കമ്മിഷന് ചെയ്ത് പ്രധാനമന്ത്രി
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം: വിവിധയിടങ്ങളില്‍ ഫ്ലക്സുകള്‍
ലൈംഗിക അതിക്രമകേസ്: സംവിധായകന് രഞ്ജിത്ത് കുറ്റക്കാരനെന്ന് കുറ്റപത്രം
വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാന്‍ ഇഡി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്