by webdesk2 on | 16-06-2026 11:30:57
ആലപ്പുഴ: നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്. അജിത് കുമാറിന്റെ ഓഫീസിലേക്ക് നീളുന്നു. പ്രതികളായ ഗണ്മാന്മാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉള്‍പ്പെടെ തിരുത്തിയെന്ന നിര്‍ണായക കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്.
കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ബോധപൂര്‍വമായ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. ഇതിനായി എം.ആര്. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ചാണ് കേസ് ഫയലുകള്‍ മാറ്റിയെഴുതിയതും വ്യാജ രേഖകള്‍ ചമച്ചതുമെന്നാണ് സൂചന. സംഭവത്തില്‍ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും, കേസിലെ നിര്‍ണായക തെളിവ് ശേഖരണവും എഡിജിപിയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവര്‍ പൂര്‍ണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ സെഷന്‍സ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ എന്നിവരെയാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ മറച്ചുവെച്ച്, പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിജിപി നേരിട്ട് ഇടപെട്ടു എന്ന് വ്യക്തമാക്കുന്നതാണ് എസ്ഐടിയുടെ പുതിയ റിപ്പോര്‍ട്ട്.
കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി എഡിജിപിയുടെ ഓഫീസില്‍ വെച്ച് ഫയലുകള്‍ തിരുത്താന്‍ കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ വേണ്ടി ഉന്നതതലത്തില്‍ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
ശബരിമല വിഷയത്തിലും വീഴ്ച; പി. രാജീവ്
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ നിറവ്യത്യാസം
സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷ നടത്തിപ്പ് താറുമാറായി; സാങ്കേതിക തകരാറില്‍ രണ്ടുദിവസമായി പരീക്ഷകള്‍ മുടങ്ങി
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി
കഫ് സിറപ്പുകള്‍ ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം; കേന്ദ്രത്തിന്റെ ഉത്തരവ്
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞ് പി രാജീവ്
നവകേരള യാത്രക്കിടയിലെ മര്‍ദനം; അന്വേഷണം എം.ആര് അജിത് കുമാറിന്റെ ഓഫീസിലേക്ക്
ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം
ബംഗാൾ ആൾക്കൂട്ട കൊലപാതകം;മരിച്ചയാൾ മലയാളി അല്ലെന്ന് വിവരം
നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്