by webdesk2 on | 16-06-2026 11:14:20
ന്യൂഡല്‍ഹി: രാജ്യത്ത് ജനപ്രിയ സന്ദേശമയയ്ക്കല്‍ ആപ്പായ ടെലഗ്രാമിന് താത്കാലിക നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പുനപരീക്ഷ പൂര്‍ത്തിയാകുന്നത് വരെയാണ് ഈ നിയന്ത്രണം തുടരുക. പരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം വഴി വ്യാജ ചോദ്യപേപ്പറുകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാറിന്റെ അടിയന്തര നടപടി.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ആപ്പിലേക്കുള്ള പ്രവേശനം താത്കാലികമായി റദ്ദാക്കിയത്. ഇതിനുപുറമെ, പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ജൂണ്‍ 30 വരെ ടെലഗ്രാമിലെ മെസ്സേജ് എഡിറ്റിങ് സംവിധാനം ഇന്ത്യയില്‍ നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ടെലഗ്രാം പ്ലാറ്റ്ഫോം ഉപയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ സംഘടിത മാഫിയകള്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്‍ടിഎ സ്വാഗതം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ജൂണ്‍ 21-നാണ് രാജ്യത്തുടനീളം നീറ്റിന്റെ പുനപരീക്ഷ നടക്കുന്നത്.
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞ് പി രാജീവ്
നവകേരള യാത്രക്കിടയിലെ മര്‍ദനം; അന്വേഷണം എം.ആര് അജിത് കുമാറിന്റെ ഓഫീസിലേക്ക്
ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം
ബംഗാൾ ആൾക്കൂട്ട കൊലപാതകം;മരിച്ചയാൾ മലയാളി അല്ലെന്ന് വിവരം
നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരന് മരിച്ചു; സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി
ഓപ്പറേഷന് തൂഫാന് വിജയിപ്പിക്കാന്‍ ജനപങ്കാളിത്തം അനിവാര്യം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ള: പ്രതികള്‍ക്ക് സ്ഥാനക്കയറ്റം നല്കി;ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി കെ. മുരളീധരന്
ലക്ഷ്മി പ്രിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുക്കണം; അന്‍സിബ കോടതിയെ സമീപിച്ചു
ശബരിമല സ്വര്‍ണപ്പാളി കേസ്: എസ്ഐടി പരിശോധന പൂര്‍ത്തിയായി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്