News International

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം: മുന്‍ മോഡല്‍ സ്റ്റേസി വില്യംസിന്റെ ആരോപണം 31 വര്‍ഷം മുന്‍പുള്ള സംഭവത്തില്‍

Axenews | ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം: മുന്‍ മോഡല്‍ സ്റ്റേസി വില്യംസിന്റെ ആരോപണം 31 വര്‍ഷം മുന്‍പുള്ള സംഭവത്തില്‍

by webdesk1 on | 25-10-2024 10:05:44

Share: Share on WhatsApp Visits: 57


ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം: മുന്‍ മോഡല്‍ സ്റ്റേസി വില്യംസിന്റെ ആരോപണം 31 വര്‍ഷം മുന്‍പുള്ള സംഭവത്തില്‍



വാഷിങ്ടണ്‍ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. 31 വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തിലാണ് മുന്‍ മോഡല്‍ സ്റ്റേസി വില്യംസ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന സര്‍വൈവേഴ്സ് ഫോര്‍ കമല എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് യുവതിയുടെ തുറന്ന് പറച്ചില്‍.

1993ല്‍ ട്രംപ് ടവറില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്റ്റേസിയുടെ ആരോപണം. 1992 ലെ ക്രിസ്തുമസ് പാര്‍ട്ടിയിലാണ് ട്രംപിനെ ആദ്യമായി കാണുന്നത്. അന്തരിച്ച ജെഫ്രി എപ്സ്റ്റീന്‍ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് സ്റ്റേസി പറഞ്ഞു. ട്രംപ് തന്നെ കടന്നുപിടിക്കുകയും ലൈംഗികചുവയോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നുവെന്നും സ്റ്റേസി പറഞ്ഞു. എപ്സ്റ്റീനും ട്രംപും ചേര്‍ന്ന് ആസൂത്രണം ചെയ്താണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്നും സ്റ്റേസി പറഞ്ഞു.

ഇത്തരം ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയ മറ്റ് ഇരകള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയുംകാലം വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും സ്റ്റേസി പറഞ്ഞു. മുന്‍പ് അസ്ലീലചിത്ര നടി സ്‌ട്രോമി ഡാനിയേലും ട്രംപിനെതിരെ ലൈംഗീകാരോപണവുമായി രംഗത്ത് എത്തിയിരുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment