News Kerala

കുട്ടികളടക്കം ഒരു കുടുംബത്തെ പെരുവഴിയിലാക്കി ബാങ്കിന്റെ ജപ്തി: ആളില്ലാത്ത വീട്ടില്‍ അധികൃതര്‍ അകത്ത് കടന്നത് പൂട്ട് കുത്തിത്തുറന്ന്

Axenews | കുട്ടികളടക്കം ഒരു കുടുംബത്തെ പെരുവഴിയിലാക്കി ബാങ്കിന്റെ ജപ്തി: ആളില്ലാത്ത വീട്ടില്‍ അധികൃതര്‍ അകത്ത് കടന്നത് പൂട്ട് കുത്തിത്തുറന്ന്

by webdesk1 on | 24-10-2024 06:17:58

Share: Share on WhatsApp Visits: 65


കുട്ടികളടക്കം ഒരു കുടുംബത്തെ പെരുവഴിയിലാക്കി ബാങ്കിന്റെ ജപ്തി: ആളില്ലാത്ത വീട്ടില്‍ അധികൃതര്‍ അകത്ത് കടന്നത് പൂട്ട് കുത്തിത്തുറന്ന്


കൊച്ചി: എറണാകുളം കളമശേരിയില്‍ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.  കൊവിഡില്‍ മടങ്ങി വന്ന പ്രവാസിയായ അജയന്റെ  കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ്.ബി.ഐ അധികൃതര്‍ വീടിനുളളില്‍ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭര്‍ത്താവും  പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുകയാണ് കുട്ടികളടക്കം. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്.

എസ്.ബി.ഐയുടെ എംജി റോഡ് ശാഖയില്‍ നിന്നാണ് 2014 ല്‍ 27 ലക്ഷം അജയനും കുടുംബവും ലോണ്‍ എടുത്തത്. ബെഹ്‌റിനില്‍ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കോവിഡില്‍ ഗള്‍ഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോണ്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് പ്രതിസന്ധിയിലായത്.

വീട് വിറ്റിറ്റാണെങ്കിലും തിരിച്ചടക്കാമെന്ന് കരുതിയതായിരുന്നുവെന്നും സാവകാശം ചോദിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. 33 ലക്ഷം നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കലിന് ബാങ്കിനോട് അനുമതി തേടിയിരുന്നു. ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയത് അനുസരിച്ച് 5 ലക്ഷം അടച്ചു. എന്നാല്‍ ഒരു മാസത്തിന് ശേഷം അതിന് പറ്റില്ലെന്നും മുഴുവന്‍ തുകയും അടക്കണമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു. 50 ലക്ഷം അടക്കാനാണ് പറയുന്നത്. വീട് വിറ്റാല്‍ പോലും ഇത്രയും പണം കിട്ടില്ലെന്നും കുടുംബം പറയുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment