Views Politics

ബി.ജെ.പിയെ തടയാന്‍ രാഹുലിന് വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍

Axenews | ബി.ജെ.പിയെ തടയാന്‍ രാഹുലിന് വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍

by webdesk1 on | 23-10-2024 10:15:42 Last Updated by webdesk1

Share: Share on WhatsApp Visits: 69


ബി.ജെ.പിയെ തടയാന്‍ രാഹുലിന് വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍


പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ പാലക്കാട്ടെ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി. അന്‍വര്‍. രാഹുലിനു നിരുപാധിക പിന്തുണ നല്‍കുന്നുവെന്നാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി എം.എം. മിന്‍ഹാജിനെ പിന്‍വലിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാന്‍ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാനാണ് രാഹുലിന്റെ വിജയത്തിനു വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായി അപമാനിച്ചു. അതെല്ലാം താന്‍ ക്ഷമിക്കുകയാണ്. യു.ഡി.എഫിനെ പിന്തുണച്ചില്ലെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തും. അത് സംഭവിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം. രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചത്. വയനാട് രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ കൊടിപോലും ഒഴിവാക്കി മുസ്ലിം ലീഗ് ത്യാഗം ചെയ്തു.

മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഡി.എം.കെ സര്‍വേ നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പകുതി കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. സരിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടെയുള്ളവര്‍ പലരും അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് യു.ഡി.എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടര്‍മാരെ കബളിപ്പിക്കുകയാണ്.

ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതുകൊണ്ട് അവിടെ ഡി.എം.കെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. എന്‍.കെ. സുധീര്‍ ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കും. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment