by webdesk2 on | 06-05-2026 11:34:31 Last Updated by webdesk2
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ സംഘര്‍ഷം തുടരുന്നു. ബെലഘട്ടയിലും നാനൂറിലുമായി തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയും സ്ഥിരീകരിച്ചു. അബീര്‍ ഷെയ്ഖ്, ബിശ്വജിത്ത് പട്‌നായിക് എന്നിവരാണ് തൃണമൂല്‍ പക്ഷത്ത് കൊല്ലപ്പെട്ടത്. യാദവ് ബോര്‍ ജാദവ്, മധു മൊണ്ഡാല്‍ എന്നിവര്‍ ബിജെപി പക്ഷത്തുനിന്നും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ പലയിടത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും തകര്‍ത്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയും വ്യാപാരികള്‍ കടകളടച്ച് പലായനം ചെയ്യുകയും ചെയ്തു. പിന്നീട് വന്‍ പോലീസ് സന്നാഹമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഹൗറ, ബെറാംപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും തൃണമൂല്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായി.
പതിനഞ്ച് വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇത്തവണ ബിജെപി ബംഗാളില്‍ അധികാരം പിടിച്ചത്. ആകെയുള്ള 293 സീറ്റുകളില്‍ 207 എണ്ണവും നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 216 സീറ്റുകള്‍ നേടിയിരുന്ന തൃണമൂല്‍ ഇത്തവണ വെറും 80 സീറ്റുകളിലേക്ക് ഒതുങ്ങി. വന്‍ തിരിച്ചടി നേരിട്ട തൃണമൂലിന് സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയപ്പെട്ടത് കനത്ത ആഘാതമായി മാറി.
മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയോടാണ് മമത ബാനര്‍ജി പരാജയപ്പെട്ടത്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം തെരുവ് യുദ്ധങ്ങളിലേക്ക് നീങ്ങുന്നത് ബംഗാളില്‍ കനത്ത സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ക്രമസമാധാന നില തകരാതിരിക്കാന്‍ കേന്ദ്ര സേനയുടെ സാന്നിധ്യം മേഖലയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തോല്‍വി: എല്ലാ സീറ്റുകളും പരിശോധിക്കും; ബിനോയ് വിശ്വം
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ അണലി
മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ; കെ സി വേണുഗോപാല്‍, ചെന്നിത്തല, സതീശന് എന്നിവരെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശന്
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല ഹൈക്കമാന്‍ഡ്: രമേശ് ചെന്നിത്തല
ബംഗാളില്‍ വ്യാപക സംഘര്‍ഷം; രണ്ട് തൃണമൂല്‍ പ്രവര്‍ത്തകരും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു
പിണറായി വിജയന് പ്രതിപക്ഷ നേതാവായേക്കും; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും
മുഖ്യമന്ത്രി ആരാകും?; എഐസിസി നിരീക്ഷകര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും
വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടല്‍ പണിമുടക്ക്
ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍; രാജിവെക്കില്ലെന്ന് മമ്ത
സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കങ്ങള്‍ ശക്തം; വിജയിയുടെ സത്യപ്രതിജ്ഞ ഏഴിന്? _
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്