News Kerala

തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത

Axenews | തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത

by webdesk3 on | 25-04-2026 01:16:09

Share: Share on WhatsApp Visits: 13


തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത

കെ. കവിത തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്ന പേരിലാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് പുറത്തായതിന് മാസങ്ങള്‍ക്കിപ്പുറമാണ് കവിതയുടെ പുതിയ രാഷ്ട്രീയ നീക്കം.

മുനീറാബാദിലാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ വസതിയില്‍ പൂജ നടത്തിയ ശേഷമാണ് കവിത പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഗണ്‍പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

നാടന്‍ പാട്ടുകളും നൃത്തങ്ങളും അകമ്പടിയോടെ വലിയ ആഘോഷാന്തരീക്ഷത്തിലാണ് പാര്‍ട്ടി പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. തെലങ്കാനയുടെ സമഗ്ര വികസനമാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് കവിത വ്യക്തമാക്കി. 2029ലെ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.

ജനങ്ങളുമായി ബിആര്‍എസ് പാര്‍ട്ടിക്ക് അകലം വന്നുവെന്നും സംസ്ഥാനത്തിന്റെ ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കവിത കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment