News Kerala

പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി

Axenews | പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി

by webdesk3 on | 25-04-2026 01:03:38

Share: Share on WhatsApp Visits: 14


പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി



സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ലെന്നും ഉയര്‍ന്ന ഉപഭോഗം മൂലമാണ് ചില സമയങ്ങളില്‍ വൈദ്യുതി വിച്ഛേദനം അനുഭവപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രാത്രി 9 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം കുറയ്ക്കുകയും വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് നിയന്ത്രിക്കുകയും വേണമെന്നും, പകല്‍ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തിലും ചെറിയ തോതില്‍ നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും മന്ത്രി നിര്‍ദേശിച്ചു. ഇത്തരം നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. വൈകുന്നേരങ്ങളില്‍ 5654 മെഗാവാട്ട് വരെയാണ് ആവശ്യകത. ഇടുക്കി ജലാശയം ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും വൈദ്യുതി ഉത്പാദനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളില്‍ വൈദ്യുതി ഉത്പാദനത്തിനായി നിലവില്‍ 31.48 ശതമാനം ജലമാണ് ശേഷിക്കുന്നത്. ഇതിലൂടെ 1303.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിക്കൂ.

വേനല്‍മഴ ശക്തമാകാത്ത പക്ഷം സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം കൂടുതല്‍ പ്രതിസന്ധിയിലാകാനിടയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment