by webdesk2 on | 25-04-2026 07:56:57 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈര്‍പ്പമുള്ള വായു കാരണം കടുത്ത അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവ ഒഴിവാക്കാന്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില് ഏല്‍ക്കുന്നത് ഒഴിവാക്കി സെല്‍ഫ് ലോക്ക്ഡൗണ്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ കാലയളവില്‍ കുട്ടികളെയും പ്രായമായവരെയും പുറത്തിറക്കാന്‍ അനുവദിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാമ്പുകള്‍ക്കും അവധിക്കാല ക്ലാസുകള്‍ക്കും നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത
വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച്: ആര്. ശ്രീലേഖയ്ക്കെതിരെ കേസ്
കമ്പം പടക്കശാലയില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു
പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം
നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു
കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സിസിടിവി ദൃശ്യങ്ങള്‍ റിട്രീവ് ചെയ്യാന്‍ സാധിക്കില്ല
ശബരിമലയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നത് ഗുരുതര സുരക്ഷാ ലംഘനം: എഡിജിപിയുടെ റിപ്പോര്‍ട്ട്
കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം
ശക്തന്റെ തട്ടകത്തില്‍ പൂര വിളംബരം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്