by webdesk1 on | 19-10-2024 08:01:41
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷം ആണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്. പ്രത്യേക അന്വേഷണ സമിതിയുടെ ചുമതല എ.ഗീത ഐ.എ.എസിനാണ്.
മുന്‍ എ.ഡി.എമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍, എ.ഡി.എമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങള്‍, എ.ഡി.എം നവീന്‍ ബാബുവിനെതിരേയുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിലുള്ള എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടോ, എന്‍.ഒ.സി പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഫയല്‍ പരിശോധന, എന്‍.ഒ.സി പുറപ്പെടുവിപ്പിക്കാന്‍ എത്ര സമയം എടുത്തു, കാലതാമസം ഉണ്ടായിട്ടുണ്ടോ?, സാധാരണ നിലയില്‍ ഒരു എന്‍.ഒ.സി പുറപ്പെടുവിക്കാന്‍ എത്ര സമയം എടുക്കും, എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ച് ഏതെങ്കിലും തെറ്റായ പ്രവൃത്തിയുടെ തെളിവ് അല്ലെങ്കില്‍ സൂചന, അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രസക്തമെന്ന് കരുതുന്ന മറ്റേതെങ്കിലും പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. .
അതേസമയം ജില്ലാ കലക്ടര്‍ ക്ഷണിച്ചത് പ്രകാരമാണ് യാത്രയയപ്പ് ചടങ്ങില്‍ എത്തിയതെന്നും. സദുദ്ദേശത്തോടെയുള്ള സംസാരമാണ് നടത്തിയതെന്നും ദിവ്യ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഒളിച്ചോടില്ലെന്നും പിപി ദിവ്യ വ്യക്തമാക്കി. എന്നാല്‍ അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നുമാണ് യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുത്ത കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കിയത്.
ദിവ്യയുടെ പ്രസംഗത്തിന് ശേഷം നവീന് മാനസിക പ്രയാസം ഉള്ളതായി തോന്നിയിരുന്നു. നവീന്‍ ബാബുവിന്റെ മറുപടി പ്രസംഗം ചുരുക്കം വാക്കുകളിലായിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് എ.ഡി.എം സംസാരിച്ചത്. ജില്ലാ കളക്ടറും പ്രസംഗം ചുരുക്കിയിരുന്നു. യാത്രയയപ്പില്‍ ദിവ്യ മാത്രമാണ് എ.ഡി.എമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേരാനാണ് നവീന്റെ കുടുംബത്തിന്റെ തീരുമാനം.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്