by webdesk1 on | 18-10-2024 11:46:56
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന പി.സരിന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രയോഗമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുമെന്ന വാര്‍ത്താ സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രയോഗം സമൂഹമാധ്യമങ്ങള്‍ സരിനെതിരെ ആയുധമായി ഉപയോഗിക്കുകയാണ്.
അതൊരു മോശം പ്രയോഗമായി കരുതുന്നില്ലെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പും കരുത്തുമാണ് പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നതെന്നും സരിന്‍ വിശദീകരിക്കുന്നുണ്ട്. സി.പി.എമ്മിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പദപ്രയോഗമാണെന്ന നിലയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സരിന്റെ പ്രയോഗത്തെ ആഘോഷിച്ചു. ഇതിനെ തൊട്ടുപിന്നാലെയാണ് സരിനെ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയായി സി.പി.എം പ്രഖ്യാപിച്ചത്.
സരിന്‍ പാര്‍ട്ടി പിന്തുണയുള്ള ഇടത് സ്ഥാനാര്‍ഥിയായതോടെ കുറ്റിച്ചൂല്‍ പ്രയോഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. താങ്കള്‍ ഉദ്ദേശിച്ച കുറ്റിച്ചൂല്‍ ആരാണെന്ന് തങ്ങള്‍ക്കിപ്പോള്‍ മനസിലായെന്നാണ് സരിനെ ആക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍മീഡിയ കമന്റുകള്‍ വരുന്നത്. സരിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന നിലയിലും കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്.
സരിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതിലൂടെ എന്ത് സന്ദേശമാണ് അണികള്‍ക്ക് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന മറ്റൊരു ചോദ്യം. ജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ ഇല്ലേ എന്നും ഇവര്‍ ചോദിക്കുന്നു. തോല്‍വി നേരത്തെ സമ്മതിക്കുന്നതായിപോയി സരിന്റെ സ്ഥാനാര്‍ഥിത്വമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
സരിനെ സ്ഥാനാര്‍ഥിയാക്കിയതിനോട് സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കടുത്ത അമര്‍ഷമുണ്ട്. ഇതുവരെ ശത്രുപക്ഷത്ത് നിന്ന ഒരാള്‍ക്കുവേണ്ടി ഇനി വോട്ട് ചോദിച്ച് ഇറങ്ങേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടാണ് ഇവരെ അലട്ടുന്നത്. പക്ഷെ സരിനിലൂടെ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കാമെന്നും ഒരു വിഭാഗം വോട്ടുകള്‍ മറിക്കാമെന്നുമാണ് നേതൃത്വം സ്വപ്‌നം കാണുന്നത്.
എന്നാല്‍ വോട്ട് ചോര്‍ത്താന്‍ മാത്രമുള്ള സ്വാധീനം സരിന് കോണ്‍ഗ്രസില്‍ ഇല്ല. മീഡിയ സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് വേണ്ട പിന്തുണ സരിന് ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിലെ പ്രൊഫഷണല്‍ സംഘത്തിലെ പ്രധാനിയായിരുന്നു എന്നതൊഴിച്ചാല്‍ വോട്ട് മറിക്കാന്‍ മാത്രം സരിന്‍ കരുത്തനാണെന്ന് നേതൃത്വം കരുതുന്നില്ല.
ഒറ്റയ്ക്കുള്ള സരിന് ഈ പറഞ്ഞ കരുത്ത് ഉണ്ടാകണമെന്നില്ല. പക്ഷെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യും. ഈ തിരഞ്ഞെടുപ്പ് ജയിച്ച് കാണിച്ചില്ലെങ്കില്‍ പുതിയ താവളത്തിലും സരിന് കുറ്റിച്ചൂലിന്റെ വിലയാകും. അതുതന്നെയാണ് കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കുന്ന കാര്യം. അതുകൊണ്ട് തന്നെ സ്വന്തം സ്ഥാനാര്‍ഥിയുടെ ജയത്തിനപ്പുറം സരിനെ പരാജയപ്പെടുത്താനാകും കോണ്‍ഗ്രസിന്റെ മുഖ്യം ലക്ഷ്യം.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്