News Kerala

സര്‍ക്കാര്‍ സ്‌കൂളുകള്‍ വേണ്ട: രണ്ട് വര്‍ഷത്തിനിടെ കാല്‍ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയതായി കണക്കുകള്‍

Axenews | സര്‍ക്കാര്‍ സ്‌കൂളുകള്‍ വേണ്ട: രണ്ട് വര്‍ഷത്തിനിടെ കാല്‍ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയതായി കണക്കുകള്‍

by webdesk1 on | 18-10-2024 07:12:25

Share: Share on WhatsApp Visits: 118


സര്‍ക്കാര്‍ സ്‌കൂളുകള്‍ വേണ്ട: രണ്ട് വര്‍ഷത്തിനിടെ കാല്‍ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയതായി കണക്കുകള്‍

 
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ രാജ്യത്ത് തന്നെ മാതൃകയാണെന്ന് മേനിനടിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയല്‍ കാല്‍ലക്ഷം കുട്ടികള്‍. വിദ്യാഭ്യാസ വകുപ്പുതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച്, ഈ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ 25,612 കുട്ടികളുടെ കുറവുണ്ട്.

അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊഴിഞ്ഞു പോയത്. 18,845 കുട്ടികള്‍. കഴിഞ്ഞ അധ്യയനവര്‍ഷം രണ്ടുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 22,975 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു. അന്നും അഞ്ചാം ക്ലാസിലായിരുന്നു കൂടുതല്‍. 17,122 പേര്‍.

കോവിഡ് ദുരിതത്തില്‍നിന്ന് കരയേറിയശേഷമുള്ള 2022-23 അധ്യയനവര്‍ഷം മുതലാണ് സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ആ വര്‍ഷം അഞ്ചാം ക്ലാസില്‍നിന്ന് 7134 പേര്‍ കൊഴിഞ്ഞു പോയി. അതേസമയം, എയ്ഡഡ് സ്‌കൂളുകളെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ അധ്യയനവര്‍ഷം 599 വിദ്യാര്‍ഥികളേ പോയിട്ടുള്ളൂ. ഈ വര്‍ഷം 564.

2022-23 അധ്യയനവര്‍ഷം സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളിലായി 44,915 കുട്ടികള്‍ പുതുതായി ചേര്‍ന്നിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷമാവട്ടെ, എട്ടില്‍-17,503, ഒമ്പതില്‍-344, പത്തില്‍ 329 എന്നിങ്ങനെ 18,176 കുട്ടികളേ പുതുതായി പ്രവേശനം നേടിയിട്ടുള്ളൂ.

ഈ അധ്യയനവര്‍ഷം എട്ടില്‍-15,573, ഒമ്പതില്‍-1025, പത്തില്‍ 573 എന്നിങ്ങനെ 17,171 കുട്ടികളേ പുതുതായി ചേര്‍ന്നിട്ടുള്ളൂ. സര്‍ക്കാര്‍ സ്‌കൂളിലെ കൊഴിഞ്ഞുപോക്കിന് ആനുപാതികമായ വര്‍ധന എയ്ഡഡ് സ്‌കൂളില്‍ വന്നിട്ടില്ല. കേന്ദ്ര സിലബസിലേക്കോ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കോ പോയിരിക്കാനാണ് സാധ്യത.

Share:

Search

Recent News
Popular News
Top Trending


Leave a Comment