News Kerala

സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി

Axenews | സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി

by webdesk2 on | 11-04-2026 11:42:47 Last Updated by webdesk3

Share: Share on WhatsApp Visits: 5


സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: ക്രിസ്തീയ സഭാനേതൃത്വത്തിനെതിരെ  പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും നടത്തിയ കടുത്ത പരാമര്‍ശങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഭാ അധികാരികളും സഭാ മുഖപത്രമായ ദീപികയും യുഡിഎഫിനായി നിലകൊണ്ടു എന്ന ആരോപണമാണ് ഇരുവരും ഉയര്‍ത്തിയത്. എന്നാല്‍, ഈ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും നിലവില്‍ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

വിദേശഫണ്ട് (FCRA) നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അതൃപ്തിയിലുള്ള ക്രിസ്തീയ വിഭാഗങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ജോര്‍ജിന്റെ പ്രസ്താവനകള്‍ കാരണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മഠങ്ങളില്‍ ബിഷപ്പുമാര്‍ നേരിട്ട് വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും, രാഷ്ട്രീയം പറയുന്ന മെത്രാന്മാരോട് ബഹുമാനമുണ്ടാകില്ലെന്നും പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭാനേതൃത്വത്തിന്റെ നിലപാടല്ല ദീപികയുടേതെന്നും കോണ്‍ഗ്രസ് സ്‌നേഹം ദീപിക ഉപേക്ഷിക്കണമെന്നും ഷോണ്‍ ജോര്‍ജും ആരോപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment