News Kerala

ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി

Axenews | ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി

by webdesk2 on | 07-04-2026 12:04:09 Last Updated by webdesk3

Share: Share on WhatsApp Visits: 20


ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി

പാലക്കാട്:  മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് പരിശോധിക്കണമെന്നും ഇത് എഐ ഉള്ള കാലമല്ലേയെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണന്‍കുട്ടി.

രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മാത്യൂ ടി. തോമസിനെ മോശകാരനാക്കി ചിത്രീകരിക്കാനാണ് ശ്രമം. ജനതാദള്‍ നേതാവായിരുന്ന പ്രഭാതിനെ കുഴല്‍നാടിനെ ഉപയോഗിച്ചു. പ്രഭാത് നിലവില്‍ ജനതാദളില്‍ ഇല്ല. ചില അനാവശ്യ കാര്യങ്ങള്‍ പ്രഭാത് ആവശ്യപ്പെട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. കിട്ടാതായപ്പോള്‍ പാര്‍ട്ടിയോട് ഇടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പോലും ആരും ഉന്നയിക്കാത്ത കാര്യങ്ങളാണിത്. ഇതിനെ കുറിച്ചും പരിശോധിക്കും. ശാസ്ത്രീയ പരിശോധന ആവശ്യമാണ്. മുമ്പ് ഉന്നയിച്ച് ഹൈക്കോടതി തന്നെ തള്ളി കളഞ്ഞ ആരോപണമാണ്. ഐഐടി ഉള്‍പ്പെടെ പരിശോധിച്ചതാണെന്നും കൃഷ്ണന്‍കുട്ടി.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ മാത്യു ടി തോമസും തള്ളിക്കളഞ്ഞിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴ മൂലമാണ് പ്രളയമുണ്ടായത്. സ്പില്‍വേയുടെ ഷട്ടര്‍ തുറന്നില്ലെന്നത് തെറ്റായ ആരോപണമാണ്. എല്ലാ ഷട്ടറുകളും തുറന്നിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018-ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയാണ് മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ടത്. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന് ശബ്ദരേഖയില്‍. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മാത്യു കുഴല്‍നാടന്റെ ആരോപണം. 




Share:

Search

Recent News
Popular News
Top Trending


Leave a Comment