Views Politics

സരിനെതിരെ പണി തുടങ്ങി കോണ്‍ഗ്രസ്: സോഷ്യല്‍ മീഡിയ ക്യാംപെയ്നിംഗ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; സരിന്‍ ഇടത് സ്ഥാനാര്‍ഥിയാകുമോ?

Axenews | സരിനെതിരെ പണി തുടങ്ങി കോണ്‍ഗ്രസ്: സോഷ്യല്‍ മീഡിയ ക്യാംപെയ്നിംഗ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; സരിന്‍ ഇടത് സ്ഥാനാര്‍ഥിയാകുമോ?

by webdesk1 on | 17-10-2024 08:54:35 Last Updated by webdesk1

Share: Share on WhatsApp Visits: 60


സരിനെതിരെ പണി തുടങ്ങി കോണ്‍ഗ്രസ്: സോഷ്യല്‍ മീഡിയ ക്യാംപെയ്നിംഗ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; സരിന്‍ ഇടത് സ്ഥാനാര്‍ഥിയാകുമോ?


കൊച്ചി: പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്ന പി.സരിനെതിരെ ആദ്യ അച്ചടക്ക നടപടി സ്വീകരിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സിയുടെ സോഷ്യല്‍ മീഡിയ ക്യാംപെയ്നിംഗ് ഗ്രൂപ്പില്‍ നിന്നാണ് സരിനെ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാള്‍ ആയിരുന്നു സരിന്‍.

സരിന്‍ അംഗമായിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് മറ്റൊരംഗം അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രൂപ്പാണിത്. സരിന്‍ ഉള്‍പ്പടെ നിരവധി അഡ്മിന്‍മാര്‍ ഈ ഗ്രൂപ്പിലുണ്ട്. വി.ടി. ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ നിന്നാണ് സരിനെ പുറത്താക്കിയിരിക്കുന്നത്.

പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സി.പി.എം സ്ഥാനാര്‍ത്ഥിയാവാന്‍ സരിന്‍ സമ്മതം മൂളിയെന്നാണ് വിവരം. സരിന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കും.



Share:

Search

Recent News
Popular News
Top Trending


Leave a Comment