by webdesk3 on | 28-03-2026 11:52:32
ജി സുധാകരന് മത്സരിക്കുന്ന അമ്പലപ്പുഴയില്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിര്‍ദേശം നല്കി. ഭരണം ലഭിച്ചാലും അമ്പലപ്പുഴയില്‍ പരാജയം സംഭവിക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്കി. കേഡര്‍ വോട്ടുകള്‍ മുഴുവനായി ഉറപ്പാക്കാന്‍ ശക്തമായ പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി സുധാകരനെ പൂര്‍ണമായി തള്ളിക്കളയണമെന്ന നിലപാടില്‍ നിന്ന് സിപിഐഎം മെല്ലെ പിന്‍വാങ്ങുന്ന സൂചനകളും പുറത്തുവരുന്നു. പാര്‍ട്ടി കോട്ടകളില്‍ വിള്ളല്‍ സൃഷ്ടിച്ച് വോട്ടുകള്‍ നേടാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും, കേഡര്‍ വോട്ടുകള്‍ ഒരു ശതമാനവും ചോരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എം.വി. ഗോവിന്ദന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
ജി സുധാകരന്റെ മത്സരം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നു. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നുവെന്നാരോപണവും ജില്ലാ നേതാക്കള്‍ ഉന്നയിച്ചു. സുധാകരനെ ചെറുക്കാന്‍ വമ്പന്‍ പ്രചാരണ പരിപാടികളാണ് സിപിഐഎം ആലോചിക്കുന്നത്.
ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി; സഹകരണ സോഫ്റ്റ്വെയര് പദ്ധതിയില്‍ അഴിമതി ഇല്ലെന്ന് പിണറായി
അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം.വി. ഗോവിന്ദന്
തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറില്‍; താരനിരയും ദേശീയ നേതാക്കളും കേരളത്തില്‍
ആര് വി ബാബുവിന്റെ ആരോപണം തള്ളി വി.ഡി. സതീശന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍; ഊര്‍ജസുരക്ഷ ഉറപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ശക്തം
ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്
മന്ത്രി വി.ശിവന്‍കുട്ടിയുടെ സംവാദ ക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് വന്‍ ആയുധ ശേഖരം പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്പെന്ഷന്
മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം: ഡല്‍ഹി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്