by webdesk3 on | 28-03-2026 11:47:51
ഹിന്ദു ഐക്യവേദി നേതാവ് ആര് വി ബാബു ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തള്ളി. താന്‍ ആരെയും കാണാനോ ചര്‍ച്ചകള്‍ നടത്താനോ എവിടെയും പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതാകട്ടെ മുഖ്യമന്ത്രിയാണെന്നും, ശ്രീ എംമുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശന് ചോദിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചാല്‍ അതില്‍ എന്താണ് പ്രശ്നമെന്നും, പിഡിപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സിപിഐഎമ്മിന് മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും സതീശന് രൂക്ഷമായി വിമര്‍ശിച്ചു. കവര്‍ച്ച നടത്തിയവരെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും, പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഐഎമ്മിന് ഭയമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ സ്വര്‍ണം പാര്‍ട്ടി നേതാക്കളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ടാണ് പ്രതികള്‍ക്ക് രക്ഷ ലഭിച്ചതെന്നും സതീശന് ആരോപിച്ചു. കേസിലെ പ്രധാന പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമായിരിക്കുകയാണെന്നും, പ്രതികള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണ്ണ സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കണമെന്ന് വി.ഡി. സതീശന് ആവശ്യപ്പെട്ടു.
ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി; സഹകരണ സോഫ്റ്റ്വെയര് പദ്ധതിയില്‍ അഴിമതി ഇല്ലെന്ന് പിണറായി
അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം.വി. ഗോവിന്ദന്
തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറില്‍; താരനിരയും ദേശീയ നേതാക്കളും കേരളത്തില്‍
ആര് വി ബാബുവിന്റെ ആരോപണം തള്ളി വി.ഡി. സതീശന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍; ഊര്‍ജസുരക്ഷ ഉറപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ശക്തം
ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്
മന്ത്രി വി.ശിവന്‍കുട്ടിയുടെ സംവാദ ക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് വന്‍ ആയുധ ശേഖരം പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്പെന്ഷന്
മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം: ഡല്‍ഹി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്