News Kerala

ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

Axenews | ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

by webdesk2 on | 28-03-2026 10:10:51 Last Updated by webdesk3

Share: Share on WhatsApp Visits: 11


ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്ന് പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയായ പ്രശോഭിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് ഡിസിസിയുടെ അടിയന്തര നടപടി.

പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പരിചയപ്പെട്ട ശേഷം, യുവതിയുടെ വീട്ടിലെത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പലതവണ പീഡനം ആവര്‍ത്തിച്ചതായും യുവതി ആരോപിക്കുന്നു. പരാതി ഉയര്‍ന്ന ഉടന്‍ തന്നെ പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ഇത്തരക്കാര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ലെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രശോഭ് വത്സനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഇന്ന് തന്നെ ഔദ്യോഗികമായി കേസെടുത്തേക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment