by webdesk2 on | 24-03-2026 10:08:07
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.
കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും കോൺഗ്രസ് എക്സ് പോസ്റ്റിൽ പറയുന്നു.
നേമത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഈ ആഡംബര വീട് ഇല്ല എന്നും എന്നാൽ 2024ലെ മത്സരസമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട് എന്നും കോൺഗ്രസ് ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖർ ഒരു സ്ഥിരം കുറ്റവാളിയാണ്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയാണ്. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത് എന്നും കോൺഗ്രസ് ആരോപിച്ചു.വിഷയത്തിൽ ഇടപെടാനും ജനപ്രാതിനിധ്യ നിയമപ്രകാരം രാജീവിനെ അയോഗ്യനാക്കാനും കോൺഗ്രസ് ആവശ്യപ്പട്ടു.
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കും: മുഖ്യമന്ത്രി
മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം, ഖജനാവിന് ചെലവ് 11 ലക്ഷം; കണ്ടും മിണ്ടിയും ഇരുവർ വിവാദത്തിൽ
കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നുവീണു: 66 മരണം
200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്
സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപവാദപ്രചാരണം; കേസെടുത്ത് പൊലീസ്
ബി. ഗോപാലകൃഷ്ണനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍
മുഖ്യമന്ത്രി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ന്യായീകരിച്ച് ബാലന്
പറവൂരില്‍ വി.ഡി. സതീശന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എല്‍ഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് ആത്മവിശ്വാസം; റോഷി അഗസ്റ്റിന്
സിപിഎം-ബിജെപി രഹസ്യ ധാരണ ആരോപിച്ച് രമേശ് ചെന്നിത്തല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്