by webdesk3 on | 23-03-2026 11:56:14
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മന്ത്രി ജി. സുധാകരനെ ചെറ്റത്തരം എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലന് രംഗത്ത്. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി അല്‍പ്പത്തം, ഹീനത എന്നിവയാണ് പറയുന്നതെന്നും സുധാകരന്റെ പെരുമാറ്റം അത്തരത്തിലാണെന്ന് മുഖ്യമന്ത്രി ഉദ്ദേശിച്ചതാണെന്നും ബാലന് വ്യക്തമാക്കി.
ജി. സുധാകരന് ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ. സുധാകരനെ നല്ല കോണ്‍ഗ്രസുകാരനായി വിശേഷിപ്പിച്ചിട്ടില്ലെന്നും ബാലന് ചൂണ്ടിക്കാട്ടി. കെ.എസ്.യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സഹോദരനെ ഓര്‍ത്തിരുന്നെങ്കില്‍ സുധാകരന് കോണ്‍ഗ്രസിനൊപ്പം പോകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, യുഡിഎഫ് തകര്‍ച്ചയിലാണെന്നും രണ്ട് പേര് മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുന്ന സാഹചര്യമാണെന്നും ബാലന് വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കാര്യങ്ങള്‍ തുടരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടി പറഞ്ഞത് അതിരുവിട്ടതാണെന്നും ബാലന് പറഞ്ഞു.
പീഡനവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് മാപ്പ് പറഞ്ഞ ശേഷമേ പിഷാരടി വോട്ട് ചോദിക്കാവൂ എന്നും, അല്ലെങ്കില്‍ മാങ്കൂട്ടത്തിലിനെ കൊണ്ടു തന്നെ വോട്ട് തേടാന്‍ പോകണമെന്നും എ.കെ. ബാലന് കൂട്ടിച്ചേര്‍ത്തു.
ടി.വി.കെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും
സഹകരണ വകുപ്പില്‍ അഴിമതി ശ്രമം: ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല
മോദിയുടെ തൃശൂര്‍ സന്ദര്‍ശനം വിജയസാധ്യത വര്‍ധിപ്പിക്കും: പത്മജ വേണുഗോപാല്‍
തമിഴ്നാട് തെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് വിജയ്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സമരം
സൈബര്‍ അധിക്ഷേപം: രാഹുലിനെതിരെ അതിജീവിതമാരുടെ പരാതിയില്‍ നടപടി ആരംഭിച്ചു
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ല, എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം: മുഖ്യമന്ത്രി
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തിന്റെ സൂചനകൾ; ആശങ്കയറിയിച്ച് ധനമന്ത്രാലയം
അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി, കേഡർ വോട്ടുകൾ നഷ്ടപ്പെടരുത്, വീഴ്ച പാടില്ല; നേതാക്കളോട് ഗോവിന്ദൻ
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനത്തിന് അതൃപ്തി; എക്സിൽ മലയാളത്തിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്