by webdesk3 on | 23-03-2026 11:45:54 Last Updated by webdesk2
എറണാകുളം: പറവൂരില്‍ വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസ് രാജീവ് ഭവനില്‍ നിന്ന് കാല്‍നടയായി എത്തിയ സതീശനെ അനുഗമിച്ച് പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് എത്തി. മുദ്രാവാക്യങ്ങളോടെയാണ് പത്രിക സമര്‍പ്പണം ആഘോഷമാക്കിയത്. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് അദ്ദേഹം നല്‍കിയത്.
പ്ലാച്ചിമട സമര സമിതിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയതെന്ന് സതീശന് അറിയിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പാവപ്പെട്ടവരുടെ പിന്തുണയും സ്നേഹവുമാണ് ഈ തുകയിലൂടെ പ്രതിഫലിക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. വിവിധ മണ്ഡലങ്ങളിലായി പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും പത്രിക നല്കി.
പാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി പത്രിക സമര്‍പ്പിച്ചു. ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാര്‍ത്ഥി മേജര്‍ രവിയും പത്രിക നല്കി. മുന്‍ സൈനിക സുഹൃത്തുക്കളാണ് അദ്ദേഹത്തിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ്, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്, നേമത്ത് കെ.എസ്. ശബരിനാഥന്, ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്, കൊടുവള്ളിയില്‍ പി.കെ. ഫിറോസ്, തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍, മാനന്തവാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന്, ബേപ്പൂരില്‍ പി.വി. അന്‍വര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കും: മുഖ്യമന്ത്രി
മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം, ഖജനാവിന് ചെലവ് 11 ലക്ഷം; കണ്ടും മിണ്ടിയും ഇരുവർ വിവാദത്തിൽ
കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നുവീണു: 66 മരണം
200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്
സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപവാദപ്രചാരണം; കേസെടുത്ത് പൊലീസ്
ബി. ഗോപാലകൃഷ്ണനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍
മുഖ്യമന്ത്രി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ന്യായീകരിച്ച് ബാലന്
പറവൂരില്‍ വി.ഡി. സതീശന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എല്‍ഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് ആത്മവിശ്വാസം; റോഷി അഗസ്റ്റിന്
സിപിഎം-ബിജെപി രഹസ്യ ധാരണ ആരോപിച്ച് രമേശ് ചെന്നിത്തല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്