by webdesk1 on | 16-10-2024 09:27:40 Last Updated by webdesk1
കണ്ണൂര്‍: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ടൗണ്‍ പോലീസ് തയാറാക്കിയത് ആരോപണ വിധയരെ സംരക്ഷിക്കുന്ന എഫ്.ഐ.ആര്‍. ഡ്രൈവര്‍ എം. ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഏതോ മാനസികവിഷമത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് 6.20-നും ചൊവ്വാഴ്ച രാവിലെ എട്ടിനും ഇടയില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ സംഭവം നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 194-ാം വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. ആത്മഹത്യക്ക് പ്രേരകമായ കാരണങ്ങളെ കുറിച്ചോ ആത്ഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചോ എഫ്.ഐ.ആറില്‍ പരാമര്‍ശമില്ല.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. ചൊവ്വാഴ്ച പങ്കെടുക്കാന്‍ നിശ്ചയിച്ച പൊതു പരിപാടികളിലും അവര്‍ എത്തിയില്ല. സി.പി.എം കൈവിടാതെ ദിവ്യയെ സംരക്ഷിക്കുന്നുണ്ടെങ്കിലും നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് നേതൃത്വത്തിന് വിയോജിപ്പുണ്ട്.
ഒരു വ്യക്തിയും പാല്‍പ്പുഞ്ചിരികൊണ്ടോ ജീവിതത്തിലെ ലാളിത്യംകൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കേണ്ട എന്ന മുനവെച്ച വാക്കുകളോടെയായിരുന്നു യാത്രയയപ്പ് യോഗത്തില്‍ നവീനെ വേദിയിലിരുത്തി ദിവ്യ നടത്തിയ പ്രസംഗം. സ്ഥലം മാറി പോകുന്ന എ.ഡി.എമ്മിന് എല്ലാവിധ ആശംസകളും നേരുന്നു. മുന്‍ എ.ഡി.എമ്മിനെ നിരവധി തവണ വിളിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അങ്ങനെയൊന്നും ഈ എ.ഡി.എമ്മിനെ വിളിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല.
പക്ഷേ, ഒരുതവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണത്. നിങ്ങള്‍ ആ സൈറ്റ് ഒന്നുപോയി നോക്കണമെന്ന് പറഞ്ഞു. ഒരുദിവസം സൈറ്റ് പോയി നോക്കാമെന്ന് പറഞ്ഞു. ഒരുതവണയല്ല പലതവണ പരാതിക്കാരന്‍ വന്നുകണ്ടു. ഒന്നുമായില്ലല്ലോയെന്ന് പറഞ്ഞു. തീരുമാനമാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
അദ്ദേഹം വീണ്ടും വീണ്ടും വന്നപ്പോള്‍ എ.ഡി.എമ്മിനോട് ഞാന്‍ ചോദിച്ചു വല്ലതും നടക്കുമോയെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതില്‍ ചെറിയ പ്രശ്നമുണ്ട്. എന്‍.ഒ.സി ലഭിക്കാന്‍ പ്രയാസമാണ്. സംരംഭകനോട് ഇടയ്ക്ക് തന്നെ വന്നു കാണേണ്ടതില്ലെന്ന് പറഞ്ഞു. എ.ഡി.എമ്മിനോട് സഹായിക്കണമെന്നും പറഞ്ഞു. ഒടുവില്‍ പമ്പിന് എന്‍.ഒ.സി. കിട്ടിയെന്ന് സംരംഭകന്‍ പറഞ്ഞു. ഏതായാലും നന്നായി. ഒരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഒരാളെ സെക്കന്‍ഡ് വെച്ച് സഹായിക്കേണ്ടവരാണ് നമ്മളെല്ലാവരും. എന്‍.ഒ. സി. എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. അത് കൊടുത്തതിന് പ്രത്യേക നന്ദി പറയാനാണ് ഞാന്‍ ഇവിടെയെത്തിയത്.
ഒരു വ്യക്തിയും പാല്‍പ്പുഞ്ചിരികൊണ്ടോ ജീവിതത്തിലെ ലാളിത്യംകൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കേണ്ട. ഞാന്‍ അതുകൊണ്ട് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കുറച്ചുമാസം കൊണ്ടാണെങ്കിലും അത് നടത്തിക്കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കണ്ണൂരില്‍ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് പോകുന്നിടത്ത് നടത്തേണ്ടത് എന്നും കുത്തുവാക്കിന്റെ ഭാഷയില്‍ ദിവ്യ പ്രസംഗം തുടര്‍ന്നു.
കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ ആളുകളെ സഹായിക്കുക. കാരണം, നിങ്ങളുടെ നമ്മുടെയെല്ലാം ചുറ്റും ആളുകളുണ്ട്. നമ്മുടെ ജീവിതം സര്‍ക്കാര്‍ സര്‍വീസാണ്. ഒരുനിമിഷം മതി എന്തും സംഭവിക്കാന്‍. ആ നിമിഷത്തെ ഓര്‍ത്തുവേണം എല്ലാവരും പേന പിടിക്കാന്‍. ഇതുമാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. രണ്ടുദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ഇവിടെനിന്ന് ഇറങ്ങും. ഉപഹാരം നല്‍കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണം കൂടിയുണ്ട്. ആ കാരണം രണ്ടുദിവസം കൊണ്ട് നിങ്ങള്‍ അറിയുമെന്നും പറഞ്ഞാണ് ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്.
യുഡിഎഫ് ട്രാന്സ്വുമണ് അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്