by webdesk2 on | 17-03-2026 08:38:37
കെ സുധാകരനും, അടൂര്‍ പ്രകാശിനും സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. സീറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടെ കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, കണ്ണൂരില്‍ സുധാകരനായി അണികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്ണൂരിന്റെ ഹൃദയമായ കെ.എസ് എത്തുന്നുവെന്ന ഫ്ലക്സുകള്‍ കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.
മറുഭാഗത്ത് മുസ്ലീം ലീഗിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച തുടരും. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വേങ്ങരയില്‍ കെ.എം ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ, തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്. ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം: രോഗികളെ സുരക്ഷിതമായി മാറ്റി
എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല
ഗള്‍ഫ് മേഖലകളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം
കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന് ബിജെപിയില്‍
നാട്ടിക എംഎല്‍എ സി.സി. മുകുന്ദന് ബിജെപിയിലേക്ക്
അമ്പലപ്പുഴയില്‍ പിന്തുണ തേടി ജി. സുധാകരന് സജീവം; സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകള്‍
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരായ നടപടിയില്‍ നിര്‍ണായക തീരുമാനം ഇന്ന്
യുഡിഎഫില്‍ സീറ്റ് ധാരണ: ഏറ്റുമാനൂരും ഇടുക്കിയും കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് ജോസഫ് വിഭാഗം
ജി. സുധാകരന് കോണ്‍ഗ്രസ് പിന്തുണ; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്