News International

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ: ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

Axenews | കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ: ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

by webdesk1 on | 15-10-2024 08:34:17

Share: Share on WhatsApp Visits: 81


കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ: ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി


ന്യൂഡല്‍ഹി: നയതന്ത്ര ബന്ധം വഷളായ കാനഡയ്‌ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഹൈകമ്മിഷണര്‍ ഉള്‍പ്പെടെ 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങള്‍ തള്ളിയും കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു കേന്ദ്ര നീക്കം. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണു നിലപാട് അറിയിച്ചത്.

നിജ്ജാര്‍ വധത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സംശയനിഴലില്‍ ആണെന്നു കാനഡ കത്തയച്ചതിനു പിന്നാലെയാണു കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. നിലവിലെ കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണു തിരിച്ചു വിളിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

2023 ജൂണില്‍ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. നിജ്ജാര്‍ വധക്കേസില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ കാനഡയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണു നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമായത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment